എം.പി.എൽ സീസൺ-7 ക്രിക്കറ്റ്:
ടി.എഫ്.സി. ബന്തിയോട് ജേതാക്കൾ
ദുബായ് : ദുബായ് കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന എം പി എൽ സീസൺ സെവന്റ ഭാഗമായി ഷാർജ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന എം പി എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടി എഫ് സി ബന്തിയോട് ജേതാക്കളായി.
പ്രാവാസികളായ മംഗൽപാടി പഞ്ചായത്ത് പരിധിയിൽപ്പെട്ട താരങ്ങളെ ഉൾപെടുത്തി എട്ട് ടീമുകളായി നടത്തിയ മത്സരത്തിൽ ആവേശം അലതല്ലി,
കിങ്സ് ഒളയം റണ്ണറപ്പും അലിഫ് സ്റ്റാർ മൂസോടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ടി എഫ് സി ബന്തിയോടിന്റെ റംഷി മികച്ച താരമായും അലിഫ് സ്റ്റാർ മൂസോടിയുടെ നിയാസ് മികച്ച ബാറ്റ്സ്മാനായും കിംഗ്സ് ഒളയത്തിന്റെ റാഫി മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹ്മാൻ എന്നിവർ മുഖ്യ അതിഥികളായി.
ചടങ്ങിൽ അഡ്വ ഇബ്രാഹിം ഖലീൽ, അസീസ് മേരികെ, ഗോൾഡൻ അബ്ദുൽ റഹ്മാൻ, മുഹമ്മദ് അഷ്ഫാൻ എന്നിവരെ അനുമോദിച്ചു.
ദുബൈ കെ എം സി സി കാസർഗോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, സെക്രട്ടറി ഹനീഫ് ടി ആർ, മൊയ്‌തീൻ ബാവ, ആസിഫ് ഹൊസങ്കടി, മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ സെക്രട്ടറി സൈഫുദ്ധീൻ മൊഗ്രാൽ, ട്രെഷറർ മൻസൂർ മർത്യാ
മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, യൂസുഫ് ഷേണി തുടങ്ങി കെ എം സി സി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു.
മത്സരങ്ങൾ കാണാൻ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് എത്തിച്ചേർന്നത്.