മുനീർ ബേരിക്ക, അൻവർ ചേരങ്കൈ എന്നിവർക്ക് ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി

ജിദ്ദ: ഉംറ ആവശ്യാർത്ഥം മക്കയിലെത്തിയ കെ.എം.സി.സി നേതാക്കൾക്ക് സ്വീകരണം നൽകി.
മുനീർ ബേരിക്ക , അൻവർ ചേരങ്കൈ എന്നിവർക്കാണ് കെ.എം.സി.സി. ജിദ്ദ – മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണമൊരുക്കിയത്.
ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ മുൻ സെക്രട്ടറി മുനീർ ബേരിക്കയ്ക്ക് ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സൻ ബത്തേരിയും ,മൊഗ്രാൽ പഞ്ചായത്ത് പ്രസിഡണ്ടും സൗദി കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡണ്ടുമായ അൻവർ ചേരങ്കൈയ്ക്ക് കെ.എം.സി.സി ജിദ്ദ- മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ ഫക്രബയും ഷാൾ അണിയിച്ചു.
നജീബ് മള്ളങ്കൈ സ്വാഗതം പറഞ്ഞു ,ഹസ്സൻ ബത്തേരി അധ്യക്ഷത വഹിച്ചു ഓർഗനൈസിംഗ് സെക്രട്ടറി ഹാരിസ് മൊഗ്രാൽ വൈസ് ചെയർമാൻ ഫക്രബാ ഫാറൂഖ് ഷിറിയ എന്നിവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് ഹമീദ് കുക്കാർ നന്ദി പറഞ്ഞു.


