Read Time:1 Minute, 15 Second
എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന കെ.എം.പി.ൽ 2025 ഫെബ്രുവരി 10ന്; രജിസ്ട്രേഷൻ ആരംഭിച്ചു
മുംബൈ: ഓൾ ഇന്ത്യ മുസ്ലിം കൾച്ചറൽ സെന്റർ മുംബൈ മലയാളികൾക്കായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കം കെ.എം.പിൽ 2025 ഫെബ്രുവരി 10 ന് മുംബൈയിൽ നടക്കും.
ക്രിക്കറ്റ് വാരിയർ – മുംബൈ പുള്ളോ എന്നിവരുടെ സഹകരണത്തോടെയാണ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്.
മുബൈ മലയാളികളിൽ സൗഹാർദ്ദവും സാഹോദര്യവും പരസ്പര യോജിപ്പും ഉണ്ടാക്കാനും കായിക മത്സരത്തിലൂടെ ജീവകാരുണ്യം നടത്താനുമാണ് ഇത്പോലെയുള്ള പരിപാടി സംഘടിക്കുന്നത്.
മുംബൈ മറൈൻ ഡ്രൈവ് പോലീസ് ജിംഖാന ഗ്രൗണ്ടിലാണ് മത്സരം നടക്കുക. 6 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരാർത്ഥിൾക്കായുള്ള മെഗാ ലേലം ജനുവരിയിൽ നടക്കും. ബന്ധപ്പെടേണ്ട നമ്പർ 9930110655 .