ജില്ലാതല ഉർദു കവിതാലാപന മത്സരം; “മേരി ആവാസ് സുനോ”പോസ്റ്റർ പ്രകാശനം ചെയ്തു
കാസർഗോഡ് : പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സർഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി എസ്.എസ്.കെ കാസർഗോഡിൻ്റെ അംഗീകാരത്തോടെ ജില്ലാ ഉർദു അക്കാദമിക് കൗൺസിൽ യു.പി ഹൈസ്കൂൾ വിദ്യാർഥികൾക്കായി
‘മേരി ആവാസ് സുനോ ‘ എന്ന പേരിൽ ഓൺലൈനായി ഉർദു കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു
സ്കൂൾ തലം ഡിസംബർ 23 തിങ്കളാഴ്ചയും ഉപജില്ലാ/വിദ്യാഭ്യാസ ജില്ല,ജില്ലാതല മത്സരം ഡിസംബർ 25,27 തിയ്യതികളിലായി നടക്കും
മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ ഉർദു അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി അമീർ കൊടിബയലിന് നൽകി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നിർവ്വഹിച്ചു
കാസർഗോഡ്,മഞ്ചേശ്വരം ഉപജില്ലാ അക്കാദമിക് കോർഡിനേറ്റർന്മാരായ സുരയ്യ ചട്ടഞ്ചാൽ, സുലൈഖ ഉപ്പള സംബന്ധിച്ചു
ഫോട്ടോ: മേരി ആവാസ് സുനോ ഉർദു കവിതാലാപന മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവ്വഹിക്കുന്നു.