കാസർകോട് റെയിൽവേ സ്റ്റേഷനിൽ പൊടിപടലങ്ങൾ, ശബ്ദ മലിനീകരണം. യാത്രക്കാരും ജീവനക്കാരും ഏറെ പ്രയാസപ്പെടുന്നു. പരിഹാരം വേണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും പോലീസിനും പരാതി നൽകി പാസ്സഞ്ചർ അസോസിയേഷൻ.

കാസർകോട് : അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 24 കോടി രൂപയുടെ വികസനം നടക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിന്റെ ഭാഗമായി മാർബിൾ കട്ട് ചെയ്യുന്നത് പ്ലാറ്റ്ഫോമിൽ വെച്ച്. പൊടിപടലങ്ങളും ശബ്ദ മലിനീകരണവും സഹിച്ച് യാത്രക്കാരും ജീവനക്കാരും ഏറെ പ്രയാസപ്പെടുന്നു. വിഷയത്തിൽ പരിഹാരം വേണമെന്നാവശ്യപ്പെട്ടു മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ പോലീസ് ചീഫിനും പരാതി നൽകി പാസ്സഞ്ചർ അസോസിയേഷൻ.
യാത്രക്കാരായ പൊതുജനങ്ങളെയും റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരേയും റെയിൽ മൈത്രി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ മാർബിൾ കട്ടിങ് ഉടനെ നിർത്തിവെപ്പിക്കണമെന്നും കട്ടിങ് യന്ത്രങ്ങൾ പ്ലാറ്റ്ഫോമിന്റെ പുറത്തേക്ക് ഉടനെ മാറ്റി സ്ഥാപിക്കണമെന്നും പാസ്സഞ്ചർ അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ പോലീസ് ചീഫിനും കാസർകോട് റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം ഇമെയിലൂടെയാണ് പരാതി നൽകിയത്.


