മുംബൈയിലെ കുർളയിൽ ബസ് നിയന്ത്രണംവിട്ടു അപകടം 3പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
കുർള: മുംബൈയിലെ പ്രധാന നഗരങ്ങളിലൊന്നായ കുർളയിൽ ബസ് അപകടത്തിൽ 3 പേർ മരണപ്പെട്ടതായി വിവരം.
സ്ത്രീകളും കുട്ടികളുമടക്കം നിവധി പേർക്ക് പരിക്കേറ്റു.
കുർള ബസ് ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബി.എസ്.ടി ബസ് നിയന്ത്രണം വിട്ടു മീറ്ററുകളോളം ഓടി റോഡരികിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു അംബേഡ്കർ നഗറിലെ ഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു.ഒരു പോലീസ് വാഹനത്തെയും ഇടിച്ചിട്ടതായി വിവരമുണ്ട്. നിരവധി തിങ്ങിപാർക്കുന്ന സ്ഥലമാണ് കുർള.
ബസ് ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായും ആക്ഷേപം ഉയരുന്നു.പരിക്കേറ്റ നിരവധി പേരെയാണ് മുംബൈയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുന്നത്.
വിവരമറിഞ്ഞ് എത്തിയ പോലീസും ഫയർഫോർസും ജനങ്ങളും രക്ഷാപ്രവർഅത്തനം നടത്തുന്നു. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം.