ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ബി യൂസുഫ് ഹാജിക്ക് വേണ്ടി പ്രാർത്ഥന സദസ്സും മെഗാ എം.എം.പി.എൽ പോസ്റ്റർ പ്രകാശനവും ചെയ്തു
ദുബൈ: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന എം ബി യൂസുഫ് ഹാജിയുടെ വിയോഗത്തിൽ അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥന മജ്‌ലിസും മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി വിപുലമായി നടത്താനിരിക്കുന്ന മെഗാ എം.എം.പി.എൽ പോസ്റ്റർ പ്രകാശനവും നടത്തി ,തുടർന്ന് ഹൃസ്വ സന്ദർശനത്തിനു ദുബൈയിൽ എത്തിയ മുസ്‌ലിം ലീഗ് നേതാവ് ഗഫൂർ എരിയാലിനു സ്വികരണവും നൽകി ..
23/11/2024 ശനിയാഴ്ച്ച മഗ്‌രിബ് നിസ്‌കാരാനന്തരം റാഷിദിയ സ്കൂളിൽ വെച്ചു നടന്ന യോഗം ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് ബായാർ ഉദ്ഘാടനം ചെയ്തു,മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ ഭാരവാഹികളായ സുബൈർ കുബണൂർ ,ആഷിഫ് ഹൊസങ്കടി ,മൊയ്‌ദീൻ ബാവ എന്നിവർ സംസാരിച്ചു .
പതിറ്റാണ്ടുകളോളം തുളുനാടിന്റെ മണ്ണിൽ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തെ വളർത്താൻ ചുക്കാൻ പിടിച്ചിരുന്ന പ്രിയപ്പെട്ട നേതാവ് എം.ബി യൂസുഫ് ഹാജിയുടെ പേരിൽ പ്രാർത്ഥന സദസ്സ് നടത്തി. സൈഫുദ്ധീൻ മൊഗ്രാൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി .പ്രവാസികളോടും കെ.എം സി.സി പ്രവർത്തകരോടും നേതാക്കളോടും എന്നും ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു യൂസുഫ് സാഹിബ് എന്ന് യോഗത്തിൽ ഭാരവാഹികൾ അനുസ്മരിച്ചു.തുടർന്ന് അടുത്ത മാസം മുതൽ 2025 ഏപ്രിൽ മാസാവസാനം വരെ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്താനിരിക്കുന്ന എം എം പി എൽ മെഗാ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരിക്കെ മുൻ കെ.എം സി.സി ജില്ലാ ഭാരവാഹിയും നിലവിൽ മുസ്‌ലിം ലീഗ് കുമ്പള പഞ്ചായത്ത് ട്രെഷററുമായ ഗഫൂർ എരിയാൽ സാഹിബിനു നൽകികൊണ്ട് പ്രകാശനം ചെയ്തു .. സംഗമത്തിൽ മൻസൂർ മർത്യാ ,യൂസുഫ് ഷേണി ,അലി സാഗ് ,മുഹമ്മദ് കളായി ,അമാൻ മീഞ്ച ,റസാഖ് പാത്തൂർ ,ശിഹാബ് പേരാൽ ,മുനീർ ഉറുമി,ബഷീർ കണ്ണൂർ ,ഇബ്രാഹിം നാൽക ,അഷ്‌റഫ് ഷേണി ,അൻസാഫ് അരിമല ,യാക്കൂബ് അരിമല ഫാറൂഖ് അമാനത്ത് സാദിഖ് ,സമദ് ,മൻസൂർ ,സജാദ് ,അൻവർ മുട്ടം ,നസീർ ചേരാൽ ,ഇസ്മായിൽ കൊപ്പളം ,മുസമ്മിൽ പേരാൽ ,സിദ്ദിഖ് എന്നിവർ സംബന്ധിച്ചു , യോഗത്തിൽ സൈഫുദ്ധീൻ മൊഗ്രാൽ സ്വാഗതവും റാസിഖ് മച്ചമ്പാടി നന്ദിയും പ്രകാശിപ്പിച്ചു ..