വ്യവസായി ഗഫൂർ ഹാജിയുടെ മരണം കൊലപാതകം; ജിന്നുമ്മ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കാസർകോട്ട് :പൂച്ചക്കാട് പ്രവാസി വ്യവസായി എംസി ഗഫൂർ ഹാജിയുടെ
മരണം കൊലപാതകം
മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. മൂന്ന് സ്ത്രീകളാണ് പിടിയിലായവരിലുള്ളത്.കൂളിക്കുന്ന് സ്വദേശിനി
ജിന്നുമ്മ എന്ന ഷമീമ
ഇവരുടെ ഭർത്താവ്
ഉബൈസ്
പൂച്ചക്കാട് സ്വദേശിനി അസ്നിഫ
മധൂർ സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്.
2023 ഏപ്രിൽ 14-ന് പുലർച്ചയാണ് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് ഇതിനു പിറകെ വീട്ടുകാർക്ക് ബോധ്യപ്പെട്ടു. ഇതോടെ മരണത്തിൽ സംശയമുയരുകയും ഹാജിയുടെ മകൻ മുസമ്മിൽ ബേക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉദുമ കൂളിക്കുന്നിലെ ഒരു യുവതിയെയും ഭർത്താവിനെയും സംശയമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് മൃതദേഹം ഏപ്രിൽ 28-ന് കബറിടത്തിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തെങ്കിലും സംശയിക്കപ്പെടുന്ന ഒന്നും കണ്ടെത്തിയില്ല. ആദ്യം ബേക്കൽ ഡിവൈ.എസ്.പി.യും സംഘവുമാണ് കേസ് അന്വേഷിച്ചത്. പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടിരുന്നു. ഭാര്യയും മക്കളുമുൾപ്പെടെയുള്ളവർ ബന്ധുവീട്ടിലായിരുന്ന ദിവസമാണ് ഗഫൂർ മരിച്ചത്.