മുംബൈ-കാസറഗോഡ് സംഗമം ജനുവരി 12ന്;
റജിസ്ട്രേഷൻ ആരംഭിച്ചു,ചടങ്ങിൽ മുംബൈയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളെ ആദരിക്കും
മുംബൈ : മഹാരാഷ്ട്രയിൽ ബിസിനസ്സും ജോലിയും ചെയ്യുന്ന മലയാളികളിൽ ഏറ്റവും കൂടുതൽ കാസറഗോഡുകാർ താമസിക്കുന്ന മുംബൈയിലെ കാസറഗോഡുകാർ സംഘടിപ്പിക്കുന്ന “മുംബൈ കാ കാസറഗോഡ് സംഗമം” 2025 ജനുവരി 12ന് വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനം .
നവിമുംബൈയിലെ നറൂൽ ജിംഖാനയിൽ നടക്കുന്ന പരിപാടിയിൽ മുംബൈയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ 2023-24 വർഷത്തിൽ SSC,ICSC,CBSC,HSC,DEGREE,PG എന്നീ കോഴ്സുകളിൽ 80% മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ പ്രത്യേക ക്യാഷ് അവാർഡും മൊമെന്റൊയും നൽകി ആദരിക്കും.
രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നടക്കുന്ന ചടങ്ങിൽ വിവിധ കലാ കായിക പരിപാടികളും വിഭവ സമൃദമായ ഭക്ഷങ്ങളും ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മഞ്ചേശ്വരം, കാസറഗോഡ്,ഉദുമ മണ്ടലങ്ങളിലെ കാസറഗോഡ്കാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സംഗമത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇതിനോടകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
കാസറഗോഡുകാർ ആവേശപൂർവം ഈ പരിപാടിയെ വിജയിപ്പിക്കാൻ വേണ്ടി മുന്നിലുണ്ടാവുമെന്നും മുംബൈ കാസറഗോഡുകാർ ആവേഷത്തിലാണെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ എം എൽ എമാരായ എ.കെ.എം അഷ്റഫ്,എൻ.എ നെല്ലിക്കുന്ന്,സി എച് കുഞ്ഞമ്പു കാസറഗോഡ് എം.പി ഉണ്ണിത്താനും പങ്കെടുക്കുന്ന ചടങ്ങിൽ
വിവിധ വ്യാപാര വ്യവസായ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.