പി.പി.നസീമ ടീച്ചർ:കെ.എ.ടി.എഫിന്റെയും സമൂഹത്തിന്റെയും പ്രചോദനം;അധ്യാപക സമൂഹത്തിന് തീരാ നഷ്ടം
കാഞ്ഞങ്ങാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ഉൾപ്പെടെയുള്ള വിവിധ സംഘടനകളിലും സമൂഹത്തിലും സജീവമായി പ്രവർത്തിച്ചിരുന്ന പി.പി. നസീമ ടീച്ചറുടെ സംഭാവനകൾ എന്നും അനുസ്മരിക്കപ്പെടും. അധ്യാപിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ സമൂഹത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ നസീമ ടീച്ചർ, സ്ത്രീകളുടെ ശാക്തീകരണത്തിനും സമൂഹ പരിവർത്തനത്തിനും വേണ്ടി നിരന്തരം പ്രവർത്തിച്ചിരുന്നു അവരെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
പറഞ്ഞു. കെ.എ.ടി.എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി കൊളവയൽ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. എ. ടി.എഫ് ജില്ലാ പ്രസിഡൻ്റ് എം.ടി.പി. ഷഹീദ് അധ്യക്ഷത വഹിച്ചു.
ഒരു അധ്യാപികയെന്നതിലുപരി നസീമ ടീച്ചർ ഒരു മികച്ച നേതാവും സാമൂഹിക പ്രവർത്തകയുമായിരുന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ്, വനിതാ ലീഗ് സംസ്ഥാന ട്രഷറർ, കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ്, കെ എ.ടി.എഫ് സംസ്ഥാന സെക്രട്ടറി, വനിത വിങ്ങ് ചെയർ പേഴ്സൺ തുടങ്ങിയ പദവികളിൽ സമൂഹത്തിന് സേവനം ചെയ്തു. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ അവരുടെ സംഭാവനകൾ അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എ.ടി.എഫിന് നസീമ ടീച്ചറുടെ വിയോഗം ഒരു വലിയ നഷ്ടമാണ്. അവരുടെ ആശയങ്ങളും പ്രവർത്തനങ്ങളും കെ.എ.ടി.എഫിന്റെ പ്രവർത്തനങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങളും വിജ്ഞാനവും അധ്യാപക സമൂഹത്തിന് ഒരു വലിയ സ്പർശമായിരുന്നു. കെ.എ.ടി.എഫിലൂടെ അധ്യാപക സമൂഹത്തിന് ഒരു പുതിയ തലമുറയെ പ്രചോദിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്ന് അനുസ്മരണ ഭാഷണത്തിലൂടെ കെ.എ.ടി.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് എം.പി. അബ്ദുൽ ഖാദർ പറഞ്ഞു.
കെ.എ.ടി.എഫ്. സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി, പി മൂസക്കുട്ടി, ടി.സി അബ്ദുല്ലത്തീഫ്,ഒ എം യഹിയ ഖാൻ, മുസ്തഫ മുക്കോല , കെ വി റംല , പി സൈനബ തുടങ്ങിയവർ പ്രസംഗിച്ചു