അണ്ടർ ആം ക്രിക്കറ്റ് ക്ലബ് : “ഓൺ ക്ലബ് മെംബേർസ് ” (OCM)പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
അണ്ടർ ആം ക്രിക്കറ്റ് ക്ലബുകളുടെ നാടായ കാസറഗോഡ് ജില്ലയിൽ അണ്ടർആം ക്രിക്കറ്റിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും , പഴയ കാല ക്രിക്കറ്റ് ക്ലബ്ബുകളുടെ നിലനിൽപ്പിനും വേണ്ടി 2020 ൽ നിലവിൽ വന്ന സംഘടനയാണ് ഓ.സി.എം
നിലവിൽ ജില്ലയിലെ നൂറോളം സ്പോർട്സ് ക്ലബ്ബുകളാണ് OCM ന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ക്രിക്കറ്റ് കളി പഠിക്കുകയും പ്രശസ്തരാവുകയും ചെയ്തതിന് ശേഷം സ്വന്തം ക്ലബുകൾക്ക് വേണ്ടി കളിക്കാതെ മറ്റുള്ള ക്ലബുകൾക്ക് വേണ്ടി കളിച്ചു ആസ്വാദകരെ മുഷിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനം ഒഴിവാക്കാൻ ഈ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട് .ക്ലബുകളുടെ നിരവധി പ്രശ്നങ്ങളിൽ നല്ല തീരുമാനങ്ങളെടുക്കാൻ സംഘടന ഉപകാരപ്രദമായിട്ടുണ്ട്.
2024- 25 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു .
29 /11 / 2024 വെള്ളിയാഴ്ച നടന്ന ജനറൽ ബോഡി യോഗം ജലീൽ അട്ക്ക ഉദ്ഘാടനം ചെയ്തു.
പുതുതായി
പ്രസിഡന്റ് : അബ്ദുൽ റഹ്മാൻ ബേക്കൂർ
ജനറൽ സെക്രട്ടറി : മുന്ന ബാപ്പയ്തോട്ടി
ട്രഷറർ : ജലീൽ അട്ക്ക എന്നിവരെ തെരഞ്ഞെടത്തു.
വൈസ് പ്രസിഡന്റുമാർ :
ലത്തീഫ് H. N.,ഇസ്മായിൽ പോസട്ട്.
ജോയിൻ സെക്രട്ടറിമാർ :
റിയാസ് മുട്ടം, അച്ചു റണ്ണിംഗ് സ്റ്റാർ.
എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങൾ :
ചമ്മു റെഡ് സ്റ്റാർ, നസാഫ് പച്ചിലമ്പാറ, തൻസീൽ shoezx, ഷാഫി ഷിറിയ കുന്നിൽ, ശിഹാബ് കുമ്പള.
ഗൾഫ് മെംബേർസ് :
മൊയ്‌തു ചെറുഗോളി, ഖലീൽ ന്യൂ ബോയ്സ്, അസീസ് കടവത്ത് എന്നിവരെയും തെരഞ്ഞെടുത്തു.