മുസ്ലിംലീഗ് പ്രവർത്തകൻ അഷ്‌റഫ് സി.കെ.കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു
ചെർക്കള: വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി നിരന്തരം വാദിക്കുന്ന സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ചെർക്കള കെ കെ പുറം പരേതനായ സി കെ കുഞ്ഞാമുവിന്റെയും മറിയം ചെർക്കളയുടെയും മകൻ അഷ്‌റഫ് സി കെ കെ (46) അന്തരിച്ചു. ഭാര്യ നെല്ലിക്കുന്ന് അബ്ദുൽ ഹമീദിന്റെ മകൾ ഫാത്തിമത്ത് നജ്മ, മക്കൾ മറിയം അർഷാന, ആയിഷ, അഫിയ എന്നിവരാണ്. അബ്ദുൽ ജലീൽ സി കെ കെ, അബ്ദുൽ ബഷീർ സി കെ കെ, അബ്ദുൽ കബീർ സി കെ കെ, സാദിഖ് സി കെ കെ, ഹാരിസ് സി കെ കെ, ലത്തീഫ് സി കെ കെ, നസീറ അഷ്‌റഫ് ചൂരി, ആബിദ മൊയ്‌ദീൻ ചാത്തൻകൈ എന്നിവർ സഹോദരങ്ങളാണ്.
ഒരേ സമയം സംഭവിച്ച കടുത്ത ഹൃദയ സ്തംഭനത്തെയും പക്ഷാഘതത്തെയും തുടർന്ന് മൂന്ന് ദിനങ്ങൾക്ക് മുന്നേ സി എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിച്ചു ചികിത്സ തുടരുന്നതിനിടയിൽ ആണ് അന്ത്യം സംഭവിച്ചത്. മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദിൽ നടക്കും.