ഒറ്റപ്പെട്ട് ഷിറിയ പ്രദേശം:ദേശീയ പാത വികസനം,  ഷിറിയ വികസന സമിതി പ്രക്ഷോഭത്തിലേക്ക്;28 ന് പ്രതിഷേധ സംഗമം

ഒറ്റപ്പെട്ട് ഷിറിയ പ്രദേശം:ദേശീയ പാത വികസനം, ഷിറിയ വികസന സമിതി പ്രക്ഷോഭത്തിലേക്ക്;28 ന് പ്രതിഷേധ സംഗമം

0 0
Read Time:6 Minute, 34 Second

ഒറ്റപ്പെട്ട് ഷിറിയ പ്രദേശം:ദേശീയ പാത വികസനം,
ഷിറിയ വികസന സമിതി പ്രക്ഷോഭത്തിലേക്ക്;28 ന് പ്രതിഷേധ സംഗമം

കുമ്പള.ദേശീയ പാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലന്നെ ആവശ്യം ശക്തമാക്കി നാട്ടുകാർ.
പ്രദേശത്തെ വികസനം മുൻനിർത്തി
ഇരുപത്തിയഞ്ച് വർഷം മുമ്പ് രൂപീകരിച്ച ഷിറിയ വികസന സമിതി മേൽപ്പാലത്തിനായുള്ള സമരം ഏറ്റെടുക്കുന്നു.
ഇതിൻ്റെ ഭാഗമായി 28 വ്യാഴാഴ്ച വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് ഷിറിയ വികസന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് ഷിറിയ ഗവ.ഹയർ സെക്കൻഡറി സ്കൂൾ അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.
നിർമാണം പൂർത്തിയാക്കി ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഷിറിയ കുന്നിൽ പ്രദേശം തീർത്തും ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും.
സ്വകാര്യ സ്കൂൾ മദ്റസ, അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളും, വിവിധ ആരാധനാലയങ്ങളും ഇവിടെയുണ്ട്.
ദേശീയ പാത നിർമാണം കുട്ടികളുടെ സ്കൂൾ പഠനത്തെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ഭൂമി ശാസ്ത്രപരമായി അടിപ്പാത അനുവദിക്കാൻ നിർവാഹമില്ലാത്തതിനാൽ കിഴക്ക് – പടിഞ്ഞാറ് പ്രദേശം റെയിൽവേ ലൈൻ അടക്കം ഉൾപ്പെടുത്തി മേൽപ്പാലം നിർമിക്കണമെന്ന് നാട്ടുകാർ ദേശീയ പാത സ്ഥലമേറ്റടുപ്പ് ഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു.
ദേശീയ പാത ഉൾപ്പെടുത്തിയുള്ള മേൽപ്പാല നിർമാണം റെയിൽവേ മന്ത്രാലയത്തിൻ്റെ സജീവ പരിഗണനയിലുമുണ്ടായിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിയോഗിച്ച പ്രത്യേക സംഘം വർഷങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിച്ചിരുന്നു. വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടത്ര ഇടപെടൽ നടത്താത്തത് ആവശ്യം പരിഗണിക്കാതെ പോയി.
മംഗൽപ്പാടി പഞ്ചായത്തിലെ
14,15 വാർഡുകളിലായി ഷിറിയ വില്ലേജിൽ കിഴക്ക് – പടിഞ്ഞാറായി വ്യാപിച്ച് കിടക്കുന്നതാണ് ഷിറിയ പ്രദേശം.
ദേശീയ പാത വികസനം പൂർത്തിയാവുന്ന മുറക്ക് മേൽപ്പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.കാലങ്ങളായി ആളുകൾ റെയിൽപ്പാളം മുറിച്ചുകടക്കാനുപയോഗിച്ചിരുന്ന വഴികൾ സമീപ ഭാവിയിൽ റെയിൽവേ അടക്കുന്നതോടെ പടിഞ്ഞാറുഭാഗത്തുള്ളവർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി ദേശീയപാതയിൽ എത്തേണ്ട സാഹചര്യമുണ്ടാകും.
ഇരുഭാഗത്തായി ആയിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്.
റെയിൽപാളവും, ദേശീയ പാതയും കടന്ന് ഇരു ഭാഗത്തേക്കും കടന്നു പോകാൻ നൂറ് മീറ്റർ സഞ്ചരിച്ചിരുന്നിടത്ത് ഒരു പ്രദേശത്തെ രണ്ട് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ നാല് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണുണ്ടാവുക.
അത്യാവശ്യമല്ലാത്ത പലയിടത്തും അടിപ്പാതകളും ഫുട്ഓവർ ബ്രിഡ്ജുകളും നിർമിക്കുമ്പോൾ ഏറെ ദുരിതം അനുഭവിക്കുന്ന ഷിറിയ പ്രദേശത്തെ മാത്രം ഒഴിവാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ഷിറിയ വികസന സമിതി ചെയർമാൻ അബ്ബാസ് കെ.എം ഓണന്ത, ഷിറിയ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ഷാഫി സഅദി ഷിറിയ, വികസന സമിതി ട്രഷറർ ഹനീഫ് ഷിറിയ
വൈസ് ചെയർമാൻ മഹ്മൂദ് ഹാജി, കൺവീനർ മഷൂദ് ഷിറിയ, വൈസ് ചെയർമാൻ ജലീൽ ഷിറിയ എന്നിവർ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് അടിയന്തിര പ്രമേയം അവതരിപ്പിച്ചു

ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി ഷിറിയയിൽ മേൽപ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 20.11.20 24 ന് ചേർന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.
76/ 1 നമ്പർ അജണ്ട പ്രകാരമായിരുന്നു പ്രമേയം.
ദേശീയപാത എൻ.എച്ച് 66 ൻ്റെ നിർമാണം ജില്ലാ പഞ്ചായത്തിന് പരിധിയിൽ വരുന്ന ജി.എച്ച്.എസ്.എസ് ഷിറിയ സ്കൂളിലെ ആയിരത്തോളം കുട്ടികൾക്കും ജീവനക്കാർക്കും യാത്ര ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെറിയ കുട്ടികൾ ദേശീയപാത മുറിച്ചു കടക്കുന്നത് അതീവ അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
വിദ്യാർഥികളുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനായി സ്കൂൾ ബസ് സ്റ്റോപ്പിന് സമീപം ഓവർ ബ്രിഡ്‌ജ് നിർമാണം അത്യാവശ്യമാണ്. .
ഇക്കാര്യം ദേശീയ പാത അതോറിറ്റിയോട് ആവശ്യപ്പെടുന്നതായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.സരിത അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിൽ ആവശ്യപ്പെട്ടു.
മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള അംഗം റഹ്മാൻ ഗോൾഡൻ പ്രമേയത്തെ പിന്താങ്ങി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!