പ്രതിശേധം ശക്തം:ഉപ്പള ഫ്ലൈ ഓവർ കൈകമ്പ വരെ നീട്ടണം;ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി
ഉപ്പള ഫ്ലൈ ഓവർ കൈകമ്പ വരെ അനുവദിക്കണമെന്നവശ്യപ്പെട്ട് ഉപ്പള എൻ എച്ച ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റിയുടെ, നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിന്റെ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ, മഞ്ചേശ്വരം നിയോജക മണ്ഡലം എംഎൽഎ എ കെ എം അഷ്റഫ് മാർച്ച് ഉദ്ഘാടനം ചെയ്തു, കോൺവീനർ ജാബർ പള്ളം സ്വാഗതം പറഞ്ഞു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് കോൺഗ്രസ് നേതാവ് ഹർഷാദ് വോർക്കാടി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ഹനീഫ്, മംഗൽപാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇബ്രഹിം പെരിങ്ങാടി,മൈമൂദ് മണിമുണ്ട ബാബു ബന്ദിയോട്, കരീം പുണെ, മുഹമ്മദ് ഉപ്പള ഗേറ്റ് തുടങ്ങിയ വിവിധ അംബല, പള്ളി, കമ്മിറ്റി ഭാരവാഹികൾ ,വിവിധ സന്നദ്ധ സംഘടനകളും, ക്ലബ്ബുകളും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു. മുസ്താഖ് ഉപ്പള, ശരീഫ്, മുനീർ, ഹനീഫ്, മറ്റു കമ്മിറ്റി അംഗങ്ങൾ സമരത്തിന് നേതൃത്തിൽ വൈസ് ചെയർമാൻ യു കെ അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.