എം ബി യൂസുഫ് സാഹിബിന്റെ വിയോഗം തീരാനഷ്ടം: ദുബൈ കെ.എം.സി.സി
ദുബൈ: മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ഉപാധ്യക്ഷനും പൗരപ്രമുഖനുമായിരുന്ന എം ബി യൂസുഫ് ഹാജി ബന്തിയോടിന്റെ വിയോഗം ജില്ലയിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും തുളു നാടിന്റെ മതേതര മേഖലക്കും തീരാ നഷ്ടമാണെന്ന് ദുബൈ കെ എം സി സി നേതാക്കൾ അഭിപ്രായപ്പെട്ടു. ഇന്നലെ അന്തരിച്ച എം ബി യൂസുഫ് സാഹിബിന്റെ പേരിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമതോടനുബന്ധിച്ച് നടന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി എന്നിവയോടൊപ്പം സംയുക്തമായിട്ടായിരുന്നു പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചത്.
കെ എം സി സി പ്രവർത്തകരോടും നേതാക്കളോടും അദ്ദേഹം വലിയ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന
എം ബി യൂസുഫ് ജീവിതത്തിൽ പുലർത്തിയ ലാളിത്യവും സഹപ്രവർത്തകരോട് കാണിച്ച കരുതലും എല്ലാവരും എടുത്ത് പറഞ്ഞു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പിന്നിലും എം ബി യൂസുഫ് സാഹിബിന്റെ വിശ്രമമില്ലാത്ത അധ്വാനമുണ്ടായിരുന്നു.
യാഖൂബ് മൗലവി പുത്തിഗെ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അനുശോചന യോഗം ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി നിയന്ത്രിച്ചു.
ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹനീഫ് ടി ആർ, ഡോ. ഇസ്മായിൽ, ഇബ്രാഹിം ബേരികെ, കെ പി അബ്ബാസ്, ഇസ്മായിൽ നാലാം വാതുക്കൽ, സുബൈർ കുബണൂർ, സുബൈർ അബ്ദുല്ല, മൊയ്‌ദീൻ ബാവ ഹൊസങ്കടി, ഫൈസൽ പട്ടേൽ, സൈഫുദ്ദീൻ മൊഗ്രാൽ, ഹഷ്‌കർ ചൂരി, മൻസൂർ മർത്യ, മുഹമ്മദ് കളായി, യൂസുഫ് ഷേണി, ഖാലിദ് മള്ളങ്കൈ, യൂസുഫ് മുക്കൂട്, മുനീർ ബേരിക, ജബ്ബാർ ബൈദല, സിദ്ദീഖ് ബപ്പായിതൊട്ടി, അൻവർ മുട്ടം, ഹാഷിം ബണ്ടസാല, അബ്ദുള്ള പുതിയോത്ത്, റസാഖ് ബന്തിയോട്, ഫാറൂഖ് അമാനത്, ജംഷീദ് അട്ക, സത്താർ ബെങ്കര തുടങ്ങിയവർ സംസാരിച്ചു.
എം ബി യൂസുഫ് സാഹിബിന്റെ വിയോഗം തീരാനഷ്ടം: ദുബൈ കെ.എം.സി.സി
Read Time:3 Minute, 2 Second