ജി.ഐ.ഒ കാസർഗോഡ് ജില്ലാ സമ്മേളനം ഒക്ടോബർ 27 ഞായറാഴ്ച കുമ്പളയിൽ
കുമ്പള : ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള (ജി.ഐ.ഒ)രൂപീകരിച്ച് 40 വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ “ഇസ്ലാം: വിമോചന പോരാട്ടത്തിന്റെ നിത്യ പ്രചോദനം” എന്ന തലക്കെട്ടിൽ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു. അതിൻറെ ഭാഗമായി കാസറഗോഡ് ജില്ലാ ഒക്ടോബർ 27 ഞായറാഴ്ച കുമ്പളയിൽ വെച്ച് സംഘടിപ്പിക്കുന്ന സമ്മേളനം ജമാഅത്ത് ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. ജി.ഐ.ഒ കേരള സംസ്ഥാന സമിതി അംഗം അഫ്ര ശിഹാബ് മുഖ്യപ്രഭാഷണം നിർവഹിക്കും.”മുസ്‌ലിം സ്ത്രീ നേട്ടങ്ങളും മുന്നേറ്റങ്ങളും “എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം റുക്‌സാന വേദിയെ അഭിമുഖീകരിക്കും. ജമാഅത്തെ ഇസ്‌ലാമി കണ്ണൂർ വനിതാ ജില്ലാ സമിതി അംഗം തയ്യിബ അജ്മൽ “വസ്ത്രത്തിൽ കുടുങ്ങിയ മുസ്‌ലിം സ്ത്രീ സ്വാതന്ത്ര്യം “എന്ന വിഷയത്തിൽ സംവദിക്കും.ലോകത്ത് ഇസ്രയേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെയും ക്രൂരമായ നരനായാട്ടിനെതിരെയും പ്രതിഷേധങ്ങൾ സമ്മേളനത്തിൽ ഉയരും. രാജ്യത്തുനിന്ന് മുസ്ലീങ്ങളെ അവരവത്കരിക്കുന്നതിന് വേണ്ടി മോദി സർക്കാർ അവതരിപ്പിച്ച വക്ഫ് ബില്ലിനെതിരെയും കാസർഗോഡ് ജില്ലയിൽ നടന്നു പോരുന്ന ഹിന്ദുത്വ വർഗീയതക്ക് എതിരെയും പ്രമേയങ്ങൾ അവതരിപ്പികും. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് ജാസ്മി.എം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമർ,വനിതാ വിഭാഗം ജില്ലാ പ്രസിഡൻറ് വി.കെ ജാസ്മിൻ,സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് അദ്നാൻ മഞ്ചേശ്വരം,എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് ശിബിൻ റഹ്മാൻ,ജി.ഐ.ഒ ജില്ലാ സെക്രട്ടറി ഇബാദ അഷ്‌റഫ് എന്നിവർ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ:
1. ഫാത്തിമത്ത് ജാസ്മി എം (പ്രസിഡന്റ്, ജി.ഐ.ഒ കാസർഗോഡ് )
2. ഇബാദ അഷ്‌റഫ് (ജനറൽ സെക്രട്ടറി,ജി ഐ ഒ കാസർഗോഡ്)
3. ഫാത്തിമത്ത് മുഹ്‌സിന(സെക്രട്ടറി, ജി ഐ ഒ കാസർഗോഡ്)
4. മറിയം ലുബൈന(സെക്രട്ടറി, ജി ഐ ഒ കാസർഗോഡ്)
ജി.ഐ.ഒ കാസർഗോഡ് ജില്ലാ സമ്മേളനം ഒക്ടോബർ 27 ഞായറാഴ്ച കുമ്പളയിൽ
Read Time:3 Minute, 0 Second