യുവത്വം, പുത്തൻ ആശയങ്ങൾക്കും സൃഷ്ടിപ്രവർത്തനത്തിനും ആധാരമായിരിക്കണം; എ.കെ.എം അഷറഫ്
യുവത്വം, പുത്തൻ ആശയങ്ങൾക്കും സൃഷ്ടിപ്രവർത്തനത്തിനും ആധാരമായിരിക്കണം എന്ന്
ജെ സി ഐ കാസർഗോഡ് ഹെറിറ്റേജ് സിറ്റിയുടെ എം ആർ കോളജ് ഉപ്പളയിൽ വച്ച് നടന്ന സങ്കൽപ് ഫെസ്റ്റ് ഉൽഘാടനം ചെയ്യവേ ശ്രീ എ. കെ എം അഷറഫ് എം എല് എ പറഞ്ഞു.
തുടർന്ന് അവാർഡ് വിതരണം നടത്തി.
ജില്ലാ വ്യവസായ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ.സജിത് കുമാർ മുഖ്യാതിഥിയായിരുന്നു. ഡോ. രശ്മി പ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാസർകോട് ജില്ലയിലെ ഹോംസ്റ്റേകളെക്കുറിച്ച് കാസർഗോഡ് ടി പി സി സെക്രട്ടറി ശ്രീ.ലിജോ ജോസഫ് വിശദമായ ആശയവിനിമയം നടത്തി.
എംആർ കോളേജ് പ്രിൻസിപ്പൽ ശ്രീ റഫീഖ് മാസ്റ്റർ പൈവളികെ സ്വാഗതം പറഞ്ഞു.
ജെസിഐ കാസർകോട് ഹെറിറ്റേജ് സിറ്റിയുടെ നിസ്വാർത്ഥമായ സാമൂഹിക സേവനത്തിനു ക്വീൻ ലേഡി അവാർഡ് ശ്രീമതി.സുലൈക മാഹീൻ ഏറ്റുവാങ്ങി.
ശ്രീ. സന്ദീപ് കുമാർ ഒ, ശ്രീമതി. പ്രീതി കെ.എൻ. എന്നന്നിവർക്ക് കമാൽപത്ര അവാർഡ് ലഭിച്ചു.
ബിസിനസ് ഇന്നവേഷൻ അവാർഡ്
കാഷ്മാർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ
ശ്രീ അനുപ് കളനാട് ഏറ്റുവാങ്ങി.
മികച്ച സാമൂഹിക പ്രവർത്തകനുള്ള മികച്ച സോഷ്യൽ ബിൽഡർ അവാർഡ് ശ്രീ റഫീഖ് മാസ്റ്റർ പൈവളികെ ഏറ്റുവാങ്ങി. ഔട്ട്സ്റ്റാൻഡിംഗ് യങ് പേഴ്സൺ അവാർഡ് ഡോ.മുബീന ഷഹനാസ് ബി.കെ. കരസ്ഥമാക്കി.
കൂടാതെ മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. എം അർ കോളജ് എച് ഓ ഡി
ശ്രീ അപ്പണ്ണ മാസ്റ്റർ, വ്യവസായി കുമാരി.രമ്യ കെ.ആർ, മുൻ പ്രസിഡൻ്റ് ശ്രീ എ സി മുരളീധരൻ, ശ്രീമതി രശ്മി മുരളീധരൻ, ശ്രീമതി ബിന്ദു ദാസ് എന്നിവർ സംസാരിച്ചു.