ലാഭ വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചതായി പരാതി ,കൂടാതെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി കുഞ്ചത്തൂരിലെ ഡോക്ടർ രംഗത്ത്

ലാഭ വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചതായി പരാതി ,കൂടാതെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി കുഞ്ചത്തൂരിലെ ഡോക്ടർ രംഗത്ത്

0 0
Read Time:2 Minute, 51 Second

ലാഭ വാഗ്ദാനം ചെയ്ത് പണം വാങ്ങി പറ്റിച്ചതായി പരാതി ,കൂടാതെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി കുഞ്ചത്തൂരിലെ ഡോക്ടർ രംഗത്ത്

കുമ്പള: മംഗൽപ്പാടി പഞ്ചായത്തിലെ 13-ാം വാർഡിൽപെട്ട ബന്തിയോട് സ്വകാര്യ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി കുഞ്ചത്തൂർ സ്വദേശിയായ ഡോക്ടർ കെ.എ ഖാദർ രംഗത്ത്.

ബന്തിയോട് – പെർമുദെ പൊതുമരാമത്ത് പാതയോരത്ത് അടുക്കയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി പഞ്ചായത്തിൻ്റെ അനുമതിയോ ലൈസൻസോ കൂടാതെയാണ് കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രവർത്തിക്കുന്നതെന്ന് കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ബായാറിലെ ബഷീർ മുഹമ്മദ് കുഞ്ഞിയെന്ന ഡി.എം ബഷീർ അനുമതിയില്ലാത്ത സ്ഥാനപം കാണിച്ച് നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ്മെൻ്റ് സ്വീകരിച്ചു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒന്നര വർഷത്തിനിടെ രണ്ട് ഘട്ടങ്ങളിലായി എഴുപത്തിയഞ്ച് ലക്ഷം രൂപ തൻ്റെ പക്കൽ നിന്നും ബഷീർ കൈപ്പറ്റി എന്നാണ് പരാതി.

കുമ്പളയിലെ ഒരു പ്രമുഖ അഭിഭാഷകൻ്റെ നേതൃത്വത്തിൽ ഷിറിയയിലെ ഷാഫി സഅദി, ആരിക്കാടിയിലെ മുഹമ്മദ് ഹനീഫ് എന്നിവർ മുഖേനയാണ് പണം കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന തോതിൽ ലാഭവിഹിതം വാഗ്ദാനം ചെയ്താണ്
പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തത്. ബഷീർ ഇപ്പോൾ വിദേശത്തേക്ക് കടന്നിരിക്കുകയാണ്.
പണം തിരിച്ചു കിട്ടാൻ പലരും നിയമപോരാട്ടത്തിലാണ്.
ഇതിനിടയിൽ ആശുപത്രി വിൽപ്പന നടത്താനുള്ള ശ്രമവും മറുഭാഗത്ത് നടന്നു വരുന്നു.

2020 മുതൽ തന്നെ അനധികൃതമായാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന കാര്യം പണം നഷ്ടപ്പെട്ടപ്പോഴാണ് അറിഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തന്നെ അശുപത്രി ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് പരാതി ലഭിച്ചതായും പഞ്ചായത്ത് നടപടിയെടുത്തില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!