നമ്മുടെ യുവതലമുറയെ തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ സമൂഹം ഒന്നിച്ചു ശബ്ദിക്കേണ്ടത് വളരെ അനിവാര്യമാണ്

നമ്മുടെ യുവതലമുറയെ തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ സമൂഹം ഒന്നിച്ചു ശബ്ദിക്കേണ്ടത് വളരെ അനിവാര്യമാണ്

1 0
Read Time:7 Minute, 40 Second

നമ്മുടെ യുവതലമുറയെ തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ സമൂഹം ഒന്നിച്ചു ശബ്ദിക്കേണ്ടത് വളരെ അനിവാര്യമാണ്

നമ്മുടെ യുവ സമൂഹം എങ്ങിനെയാണ് ലഹരിയുടെയും ലഹരി മാഫിയയുടെ യും കണ്ണികളായി മാറുന്നത്? എന്ത് കൊണ്ടാണ് അത് സംഭിവിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് കൂടി നാം ഉത്തരം കണ്ടെത്തി മനസ്സിലാക്കി പ്രധിവിധി കണ്ടെത്തിയാൽ മാത്രമേ ഈ മാരകമായ വിപത്തിൽ നിന്നും നമ്മുടെ തലമുറയെ രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളൂ

നല്ലൊരു ശദമാനം യുവാക്കളും ലഹരി ആസ്വദിച്ചു തുടങ്ങുന്നത് ഒന്നുകിൽ കൂട്ടുകാരിൽ നിന്നുള്ള പ്രേരണ കൊണ്ടും ഒരു വിനോദത്തിനു വേണ്ടിയും ഒക്കെ ആണെന്നാണ് സമീപകാല പല പഠനങ്ങളും വ്യക്തമാക്കിയിട്ടുള്ളത്, കേവലം ഒരു വിനോദത്തിനോ കൂട്ടുകെട്ടിനോ വേണ്ടി ഒരിക്കൽ രുചിച്ചു നോക്കുന്ന പലരും പിന്നീട് ഒഴിവാക്കാനാകാത്ത ആസക്തിയുടെ അടിമകൾ ആയി മാറുന്നു, പല കൂട്ടുകെകളും തുടങ്ങുന്നത് ഒരു ഒത്തുചേരലിൽ നിന്നുള്ള പ്രേരണ മൂലം ഒരു രസത്തിന് വേണ്ടിയാണ് താനും, പ്രത്യേകിച്ച് കുടുംനാഥന്മാർ ആരും കൂടെയില്ലാത്ത കളി മൈതാനങ്ങളിൽ ( ടർഫ് കോർട് കളിൽ നിന്നും) അപരിചിതമായ സോഷ്യൽ മീഡിയ കൂട്ടുകെട്ടിൽ നിന്നുമൊക്കെയാണ് ഇതിന് തുടക്കം എന്ന് പല പഠനങ്ങൾ വിവരിക്കുന്നു, അത് പോലെ തകർന്ന കുടുംബ പശ്ചാത്തലമുള്ളവർ, പഠന വൈകല്യമുള്ളവർ, വ്യക്തി വൈകല്യമുള്ളവർ അമിതമായി പണം ചിലവഴിക്കാൻ ലഭിക്കുന്ന കുട്ടികൾ തുടങ്ങിയവരാണ് ലഹരി മാഫിയയുടെ ചതിയിൽ അധികവും പെടുന്നത് എന്നും പറയപ്പെടുന്നു
സ്പോർട്സ് ക്വാർട്ടുകളിലും സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പരിചയം സ്ഥാപിക്കുന്ന ലഹരി മാഫിയ ഇത്തരം യുവാക്കളെ നിരന്തരം ബന്ധപ്പെടുകയും ഹോട്ടലുകളിലും റിസോർട്ടുകളിലും ഒരുക്കുന്ന പാർട്ടി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഒത്തുചേരൽ സന്ദർപ്പങ്ങൾ ഉണ്ടാക്കി ലഹരിയുടെ ലോകത്തേക്ക് എത്തിക്കപ്പെടുന്നു

നമ്മുടെ നാട്ടിലെ കൂടുതലും കുടുമ്പ നാഥന്മാർ വിദേശത്തുള്ളവരുടെ മക്കൾ ഇത്തരം മാഫിയകളുടെ കെണിയിൽ പെടുന്നത് പലപ്പോഴും ഉമ്മമാർ അറിയാറില്ല, പത്താം ക്ലാസ് മുതൽ കോളേജ് കളിൽ വരെ പഠിക്കുന്ന കുട്ടികൾ പാർട്ടി, ഗെയിം എന്നൊക്കെ പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി പാത്രിരാത്രികഴിഞ്ഞു വീട്ടിലെത്തുമ്പോൾ അവർ ലഹരിക്ക് അടിമപ്പെടുന്നു എന്ന സത്യം പല ഉമ്മമാരും അറിയാറില്ല, കാരണം ഇന്ന് നാട്ടിൽ സുലഭമായി ലഭിക്കുന്ന കെമിക്കൽ സിന്തറ്റിക് ലഹരികൾ ഉപയോകിന്നവരിൽ വാസനയോ, മുഖപ്പകർച്ചയോ ഉണ്ടാക്കാറില്ല എന്നതാണ് പ്രധാന കാരണം, പലരും അമിതമായി അടിമപ്പെട്ടു കഴിഞ്ഞതിന്റെ ശേഷമാണ് വീട്ടുകാർ അറിയുന്നത് തന്നെ

ഇന്ന് നമ്മുടെ നാട്ടിൽ അധികവും ഉപയോക്കുന്നു എന്ന് പറയപ്പെടുന്ന എംഡിഎംഇ (മിതലൈൻ ഡൈയോക്സി മെത്തഫിറ്റമിൻ) എന്ന രാസ ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അത് തലച്ചോറിനെയും ഞാടി ഞരമ്പുകളെയും ബാധിക്കുകയും കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ അതിനടിമയായ ആളുകൾ അത് ലഭിച്ചില്ലെങ്കിൽ മാരകമായ അക്രമകാരികൾ ആവുകയും സ്വന്തം മാതാപിതാക്കളെ വരെ ആക്രമിക്കാനും വകവരുത്താനും വരെ കരണമാക്കുന്നത്ര മാരകമായ ലഹരികളാണ് എന്ന് ഓരോരുത്തരും മനസിലാക്കേണ്ടതുണ്ട് നാം നമ്മുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്, നാട്ടിലെ പല യുവാക്കളും പെൺ കുട്ടികളും ചെറിയ കുട്ടികൾ വരെ ഇത് ഉപയോഗിക്കുന്നവരാണ് എന്ന് അറിയുമ്പോഴാണ് ഇത് എത്ര മാത്രം ആഴത്തിൽ നമുക്ക് ചുറ്റുമുണ്ട് എന്ന് നാം മനസിലാക്കേണ്ടത്! വരും നാളുകളിൽ ഇത് എത്രമാത്രം ഭവിഷ്യത്തു ആയി നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കും എന്ന് നാം ചിന്തിക്കേണ്ടത്, ഇന്ത്യയിൽ ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും വിലയേറിയതെന്ന് പറയപ്പെടുന്ന മറ്റൊരു ലഹരി ആയ LSD എന്നറിയപ്പെടുന്ന ലൈസെർജിക് ആസിഡ് വരെ നമ്മുടെ നാട്ടിൽ വിറ്റഴിക്കുന്നുണ്ടത്രേ! ! വെറും സ്റ്റാമ്പ് രൂപത്തിലാണത്രെ ഇവ ലഭിക്കുന്നത് , (ഏതൊരു കുട്ടിക്കും പുസ്തകത്തിനകത്തോ, മൊബൈൽ ഫോൺ ന്റെ കവറിനകത്തോ ഒളിപ്പിച്ചു വെക്കാവുന്നത്ര മാത്രം കനമുള്ള ഒരു സ്റ്റിക്കറ്റ് രൂപം) ഇവയൊക്കെ അധിമാരകമായ കെമിക്കൽ ലഹരി ആണെന്നും അവ ഉപയോഗിച്ചു തുടങ്ങിയാൽ കുറഞ്ഞ വര്ഷങ്ങക്കകം ഉപയോഗിക്കുന്നവർക്ക് മരണം വരെ സംഭവിക്കുന്നു എന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്, ഇത്തരം മാരകമായ ലഹരി മരുന്നുകളുടെയും അവകൾ വിറ്റു പണം കൊയ്യുന്ന ലഹരി മാഫിയകളുടെയും മായാ വലയത്തിൽ നിന്നും നമ്മുടെ യുവതലമുറയെ രക്ഷപ്പെടുത്താൻ നാം നമ്മുടെ നാടും സമൂഹവും ഒറ്റകെട്ടായി ഇറങ്ങിയാൽ മാത്രമേ പ്രധിരോധിക്കാൻ സാധ്യമാവുകയുള്ളൂ

ലഹരിക്കെതിരെ, ലഹരി മാഫിയക്കെതീരെ ശക്തമായ പ്രതിരോധങ്ങൾ ഉയർത്തി മുന്നിട്ടിറങ്ങിയ മംഗൽപാടി അടുക്ക ലഹരിവിരുദ്ധ കൂട്ടായ്മയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയും ഏവരും നൽകേണ്ടതുണ്ട് എന്ന കടമ ഉൾക്കൊണ്ടു കൊണ്ട് എന്റെ എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു, ലഹരിക്കെതിരെ ശക്തമായ ബോധവത്ക്കരണങ്ങൾ നടത്തി ഓരോ വീട്ടുകാരെയും അതിന്റെ ഭവിഷ്യത്ത് മനസിലാക്കി കൊടുത്ത് ലഹരി മാഫിയകളെ നാട്ടിൽ നിന്നും തുരത്താനും ലഹരികൾക്ക് അടിമയാകുന്നു യുവ തലമുറയെ രക്ഷിക്കാനും നിങ്ങൾക്ക് സാധ്യമാവട്ടെ അന്ന് ആസംശിക്കുന്നു

യൂസുഫ് പച്ചിലംപാറ, ഉപ്പള

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!