മഞ്ചേശ്വരം താലൂക് സപ്ലൈ ഓഫിസ് യാഥാർഥ്യമാക്കാൻ അമാന്തം കാണിച്ചാൽ പ്രക്ഷോഭം: എൻ. സി. പി.
ഉപ്പള: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് ഉപ്പള നയാബസാറിലെ മംഗല്പാടി ഗ്രാമ പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ആവശ്യപെട്ടിട്ടും, നടപടി സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി NCP മഞ്ചേശ്വരം ബ്ലോക് കമ്മിറ്റി.
നിലവിൽ ബന്ദിയോട് മള്ളങ്കയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സപ്ലൈ ഓഫിസ് മാറ്റി സ്ഥാപിക്കാനും സ്വന്തം കെട്ടിടത്തിലേക്ക് മാറാനും വലിയ ജനനരോഷം ഉയർന്ന സാഹചര്യരത്തിലായിരുന്നു ഗ്രാമ പഞ്ചായത്ത് നയാബസാറിലെ പൂട്ടി കിടന്ന ലൈബ്രറി കെട്ടിടം അഞ്ചു വർഷം മുൻപ് അറ്റ കുറ്റ പണികൾ നടത്തി സപ്ലൈ ഓഫിസിനായി തുറന്നു കൊടുത്തത്.
1740 ചതുരശ്ര അടി വിസ്താരമുള്ള ഈ വലിയ കെട്ടിടം ദേശീയ പാതയോരത്ത് പൊതുജനത്തിന് ഏറെ ഉപകാരപെടുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
എന്നിട്ടും നിലവിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സപ്ലൈ ഓഫിസ് അവിടെ തന്നെ നില നിർത്താൻ ചില തല്പര കക്ഷികൾ ശ്രമിക്കുന്നതിന്റെ ഫലമായാണ് കാല താമസം നേരിടുന്നതെന്നും, ഇനിയും ഈ വിഷയത്തിൽ കാല താമസം നേരിട്ടാൽ അനിശ്ചിത കാല സമരമുൾപ്പെടെയുള്ള ജനകീയപ്രക്ഷോഭത്തിന് NCP നേതൃത്വം നൽകുമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് മെഹ്മൂദ് കൈകമ്പ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.