സംസ്ഥാനത്തെങ്ങും മാലിന്യം: എന്‍.എസ്.പി.ഐ കോടതിയിലേക്ക്
കുമ്പള: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ എന്‍.എസ്.പി.ഐ (നാഷണല്‍ സെക്യുലര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) നിയമ നടപടികള്‍ക്കൊരുങ്ങുന്നു. എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലും റോഡിനിരുവശങ്ങളിലും മാലിന്യം ഇരുട്ടിന്റെ മറവില്‍ നിക്ഷേപിക്കുകയാണ്. വൃത്തിയുള്ള ശുചിത്വമുള്ള ഒരു സുന്ദര കേരളം എന്‍.എസ്.പി.ഐ മുന്നോട്ട് വെയ്ക്കുന്നു. ഇതിനായാണ് സംഘടനയുടെ ആദ്യത്തെ പ്രവര്‍ത്തനമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി.മുനീര്‍ അറിയിച്ചു. മാലിന്യക്കൂമ്പാരം അലക്ഷ്യമായി കൂട്ടിയിടുന്നതു കാരണം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ എന്നീ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. ഇത് ആരോഗ്യ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഗൗരവമായി കാണണമെന്നും ഭാരവാഹികള്‍ കുമ്പളയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി.മുനീര്‍, വൈസ് പ്രസിഡന്റ് കെ.എച്ച്.ഖാദര്‍ ഹാജി, സംസ്ഥാന സമിതിയംഗം ബി.മുഹമ്മദ് ഹാജി, എന്‍.എസ്.ടി.യു സംസ്ഥാന അധ്യക്ഷന്‍ സി.എം.ഷേക്കുഞ്ഞി, മുഹമ്മദ് ഹാജി വൊര്‍ക്കാടി, മണ്ഡലം പ്രസിഡന്റ് കെ.നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ബദറുദീന്‍ എന്നിവര്‍ സംബന്ധിച്ചു.