ഖിദ്മത്തുൽ മസാക്കീൻ ഉപ്പള പുതിയ കമ്മിറ്റി നിലവിൽ വന്നു
ഉപ്പള: ഉപ്പളയിലെ ഒരു കൂട്ടം വ്യാപാരികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഖിദ്മത്തുൽ മസാകീൻ സംഘത്തിൻറെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.
യൂസഫ് ഫൈൻഗോൾഡിനെ പ്രസിഡണ്ടായും അബ്ദുൽ ജബ്ബാർ പള്ളത്തിനെ ജനറൽ സെക്രട്ടറിയായും ഹമീദ് നിഫായെ ട്രഷറർ ആയും തെരഞ്ഞടുത്തു.
നിരവധി വർഷങ്ങളായി ഉപ്പള മേഖലയിലെ
വ്പാരികൾക്കിടയിൽ താങ്ങും തണലുമായി പ്രവർത്തിച്ചു വരുകയാണ് ഈ കാരുണ്യ സംഘടന.
വൈസ് പ്രസിഡണ്ട്മാരായി സിദ്ദീഖ് എം.പിയും മുഹമ്മദ് ഉപ്പള ഗേറ്റും ജോയിൻ സെക്രട്ടറിമാരായി മൻസൂർ , അസ്ഫക് എന്നിവരെയും സിപി മദനിയെ രക്ഷാധികാരിയും മറ്റു പതിനാറംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
യോഗത്തിൽ യൂസഫ് ഫൈൻഗോൾഡ് അധ്യക്ഷത വഹിച്ചു അബു തമാം ,അസീസ് ,ലത്തീഫ് മക്കി തുടങ്ങിയവർ സംബന്ധിച്ചു .
സർഫുദ്ധീൻ സ്വാഗതവും അബ്ദുൽ ജബ്ബാർ പള്ളം നന്ദിയും പറഞ്ഞു.