മംഗൽപ്പാടി പഞ്ചായത്തിലെ ബന്തിയോട് അട്ക്കയിൽ പുതിയ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് വർഷങ്ങളായി അനുവദിച്ച സ്ഥലം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ഉത്തരവായി സ്കൂൾ അനുവദിച്ച് കിട്ടുന്നതിന് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ മഞ്ചേശ്വരം നിയോജക മണ്ഡലം എൻ സി പി (എസ് )പ്രസിഡണ്ട് ശ്രീ: മഹ്മൂദ് കൈകമ്പ നിവേദനം നൽകിയിരുന്നു.
അതിന്റെ തുടർച്ചയന്നോണമാണ് മഞ്ചേശ്വരം അസിസ്റ്റൻറ് എജുക്കേഷൻ ഓഫീസറോട് സ്ഥലം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ഉത്തരവായത്
ഇതേ തുടർന്ന് വിദ്യാഭ്യാസ അധികാരികളോടപ്പം മഹമൂദ് കൈകമ്പയും, നാട്ടുകരും,സ്ഥലം സന്ദർശിച്ചു.
സ്കൂൾ അനുവദിച്ചു കിട്ടിയാൽ പ്രേദേശത്തെ നാട്ടുകാരുടെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമാവുക.
കാരണം ഇപ്പോൾ അട്ക്ക, വളയം, ബൈദലം, തുടങ്ങിയ പ്രദേശത്തുകാർ നിലവിൽ മംഗൽപാടി കുക്കാർ സ്കൂളിനെയാണ് ആശ്രയിക്കുന്നത് പുതിയ ദേശീയപാത വന്നതോടുകൂടി പ്രദേശത്തിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വളരെ ആശങ്കയിലും അങ്കലാപ്പിലുമാണ് അതിനാൽ അട്ക്കയിൽ എൽ പി സ്കൂൾ അനുവദിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരം മാവുകയുള്ളൂ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് എത്രയും പെട്ടെന്ന് സ്കൂൾ അനുവദിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മഞ്ചേശ്വരം നിയോജക മണ്ഡലം എൻ സി പി (എസ്)കമ്മറ്റി സർക്കാറിനോട് അഭ്യർത്ഥിച്ചു.