നയാബസാർ അടിപ്പാതയുടെ സാങ്കേതിക തടസ്സം നീക്കണം:എൻ.സി.പി

0 0
Read Time:1 Minute, 28 Second

നയാബസാർ അടിപ്പാതയുടെ സാങ്കേതിക തടസ്സം നീക്കണം:എൻ.സി.പി

ഉപ്പള: ഉപ്പള നയാബസാറിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാത അശാസ്ത്രീയവും, പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും എൻ.സി.പി മഞ്ചേശ്വരം നിയോജകമണ്ഡലം പ്രസിഡന്റ് മഹമൂദ് കൈക്കമ്പ പ്രസ്താവനയിൽ ആരോപിച്ചു. അടി പാതയുടെ ഇരുവശങ്ങളിലുമായി ഉള്ള സർവീസ് റോഡുകൾ ഉയർന്നു നിൽക്കുന്നത് കാരണം അടിപ്പാതയിൽ മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ട്. ഇത് മൂലം വലിയ അപകടമാണ് മുന്നിൽ കാണുന്നത്. തൊട്ടടുത്തുള്ള നിരവധി സ്കൂളുകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അടക്കമുള്ള പൊതുജനത്തിനും കച്ചവടക്കാർക്കും ഈ അടിപാത വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത്. അടിപ്പാതയുടെ സാങ്കേതിക തടസ്സം നീക്കി ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് നൽകിയ പരാതിയിൽ മഹമൂദ് കൈകമ്പ ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!