0 0
Read Time:1 Minute, 40 Second

മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു

കാസർകോട്:ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു .
മൂന്ന് പേരുടെ നില ഗുരുതരമാണ്. മഞ്ചേശ്വരം, കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേർ മരിച്ചത്.

ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ കാറിൽ ഒപ്പമുണ്ടായിരുന്നു മറ്റൊരാളുമാണ് മരിച്ചത് .

കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും ബംഗ്ളൂരുവിൽ നിന്നും വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം .

മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മരിച്ച മൂന്ന് പേരും കാർ യാത്രക്കാരാണ്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഉഷ,ശിവദാസ് ഡ്രൈവർ എന്നിവർക്കും ഗുരുതരമായി പരിക്കുണ്ട്.

ഇവരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ചട്ടഞ്ചാൽ ഭാഗത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉഷയെ വിദഗധ ചികിൽസക്ക് ആംബുലൻസിൽ കൊണ്ട് പോകവെയാണ് അപകടം.

Happy
Happy
0 %
Sad
Sad
67 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!