ഉപ്പളയിലെ വ്യാപാരസ്ഥാപനങ്ങൾക്കെതിരെയുള്ള പോലീസ് നീക്കം പ്രതിശേധാർഹം ; ഗോൾഡൻ അബ്ദുൽ റഹ്മാൻ
ഉപ്പള: റംസാൻ സീസൺ ആയതോടെ ഉറച്ച ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് എല്ലാ കച്ചവടക്കാരും ഈയൊരു സീസണിനെ വരവേൽക്കുന്നത്.
കഠിനമായ ചൂടും,ആറുവരി പാതയുടെ ജോലികളും നടക്കുന്നതിനാൽ നോമ്പ് കാലങ്ങളിൽ കൂടുതൽ ആൾക്കാരും രാത്രി കിലങ്ങളിലാണ് സാധനങ്ങൾ വാങ്ങാനും മറ്റും പുറത്തിറങ്ങുന്നത്. എന്നാൽ മഞ്ചേശ്വരം താലൂക്കിലെ ഉപ്പള ടൗണിൽ ഈ റംസാനിൽ 10മണിക്ക് ശേഷം പോലീസുകാർ കടകൾ അടപ്പിക്കുന്നു എന്ന പരാതി ഉയരുകയാണ്. ഇതിനെതിരെ ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ ജില്ലാ കലക്ടറിനും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരിക്കുകയാണ്.
റോഡ് ജോലികൾ തുടങ്ങിയത് മുതൽ കച്ചവടം കുറഞ്ഞതോടെ ദേശീയ പാതയോരം തൊട്ട് നിൽക്കുന്ന ഉപ്പള ടൗണിൽ ഉയർന്ന വാടകയും മറ്റും താങ്ങാനാവാത്ത വിശമത്തിൽ നിൽക്കുകയാണ് ഇവിടത്തെ വ്യാപാരികൾ. പെരുന്നാൾ, വിഷു സീസൺ അടുത്തപ്പോൾ മികച്ച പ്രതീക്ഷയിലായിരുന്നു ഇവിടത്തെ കച്ചവടക്കാർ. രാത്രി കാലങ്ങളിൽ പോലീസ് കടയടപ്പിക്കുന്നത് അടക്കം ചെയ്തു തുടങ്ങിയതോടെ ബുദധിമുട്ടിലാണ് വ്യാപാരികൾ. ഇതിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്നും സീസൺ കാലത്ത് രാത്രി കാലങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികളും നിവേദനങ്ങളും നൽകാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.