യു.എ.ഇ പി.സി.എഫ് നാഷണൽ കമ്മിറ്റി പ്രതിനിധി സംഗമവും തിരഞ്ഞെടുപ്പും നടന്നു; പുതിയ കമ്മിറ്റി നിലവിൽ വന്നു
ദുബായ് : PDP യുടെ പ്രവാസി സംഘടനയായ പീപ്പിൾസ് കൾച്ചറൽ ഫോറം 2024 മാർച്ച് 3 ന് ദുബായിൽ യുഎഇയിലെ ആറ് എമിറേറ്റുകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സമ്മേളനം നടത്തി.
നാഷണൽ കമ്മിറ്റിയുടെ 2022-2023 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് നാഷണൽ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ഇസ്മായിൽ നന്നമ്പ്ര അവതരിപ്പിച്ചു. പ്രസിഡൻ്റ് മൻസൂർ അലി പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ പ്രതിനിധി സമ്മേളനം ഗ്ലോബൽ അംഗം കരീം കാഞ്ഞാർ ഉദ്ഘാടനം ചെയ്തു. യു.കെ.സിദ്ധീഖ് സ്വഗതവും, ലത്തീഫ് കടവല്ലൂർ പ്രതിജ്ഞയും, ഇസ്മായിൽ ആരിക്കാടി നന്ദിയും പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു.
അബ്ദുൾകാദർ കോതച്ചിറയെ 2024-25 കാലയളവിലെ നാഷണൽ കമ്മിറ്റി പ്രസിഡൻ്റായി സംഘടനാ തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്തു. മൂന്ന് ഗ്ലോബൽ അംഗങ്ങളും പന്ത്രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു
ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി അംഗീകാരം നൽകിയ യുഎഇ നാഷണൽ കമ്മിറ്റിയുടെ പട്ടിക:
പ്രസിഡണ്ട് : അബ്ദുൽകാദർ കോതച്ചിറ
സെക്രട്ടറി: K. P. A റഫീഖ്
ട്രഷറർ : ഇസ്മായിൽ ആരിക്കാടി
വൈസ് പ്രസിഡന്റുമാർ : മുഹമ്മദ് സാഹിബ് തൊളിക്കോട്, ഷാരിസ് കള്ളിയത്ത്, മുനീർ നന്നമ്പ്ര.
ജോയിൻറ്: സെക്രട്ടറിമാർ: ഇസ്മായിൽ സി.പി, ഇബ്രാഹിം പട്ടിശ്ശേരി, റഹീസ് കാർത്തികപ്പള്ളി, ജംഷാദ് ഇല്ലിക്കൽ
ഗ്ലോബൽ അംഗങ്ങളായി യു.കെ സിദ്ദീഖ് ചമ്രവട്ടം, ഇസ്മായിൽ നാട്ടിക, അസീസ് സേട്ട്, സെക്രട്ടേറിയറ്റ് അംഗങ്ങളായി റഷീദ് പട്ടിശ്ശേരി, ഹക്കീം തിരുവേഗപ്പുറ, എ.ആർ. നിവാസിനെയും തിരഞ്ഞെടുത്തു.