മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പെരുന്നാൾ പുടവ നൽകാനൊരുങ്ങി സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി.

സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പെരുന്നാൾ പുടവ നൽകാൻ തീരുമാനിച്ചു
മഞ്ചേശ്വരം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും നിർധനരായ കുട്ടികൾക്ക് വർഷം തോറും നൽകി വരുന്ന പെരുന്നാൾ പുടവ ഈ വർഷവും നൽകാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ദമ്മാം റെഡ് ടേബിൾ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ആബിദ് തങ്ങൾ മൊഗ്രാൽന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ ഉപ്പള ഉത്ഘാടനം ചെയ്തു.
മുൻവർഷങ്ങളെ അപേക്ഷിച്ച് തുക വർദ്ധിപ്പിക്കാനും, കൂടുതൽ അർഹരായ കുടുംബങ്ങൾക്ക് പദ്ധതിയുടെ ഉപയോഗം എത്തിക്കാനും യോഗം തീരുമാനിച്ചു. ഈ സദുധ്യമത്തിൽ പരമാവധി ജനങ്ങളെ സമീപിച്ചു ആവശ്യമായ ഫണ്ട് കണ്ടെത്താൻ എല്ലാവരും പരിശ്രമിക്കാനും യോഗം അഭ്യർത്ഥിച്ചു.
ഫണ്ട് സമാഹാരണത്തിന്റെ ഉത്ഘാടനം ഇശാക് അഡ്ക ആബിദ് തങ്ങൾക്ക് നൽകി ഉത്ഘാടനം ചെയ്തു.
പെരുന്നാൾ അവധി കഴിഞ് ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ജനറൽ സെക്രട്ടറി അലി ബന്ദിയോട്, ഫൈസൽ കിയൂർ, നിസാം ഉപ്പള, അഷ്‌റഫ് ഉപ്പള, എന്നിവർ അടങ്ങിയ സമിതിയെ നിയോഗിച്ചു.
ജനറൽ സെക്രട്ടറി അലി ബന്ദിയോട് സ്വാഗതവും,ട്രഷറർ മുനവർ മഞ്ചേശ്വർ നന്ദിയും പറഞ്ഞു.
യോഗത്തിൽ പങ്കെടുത്തവർ:
മുഹമ്മദ് സി എച് മുഗു ,സിദ്ദീക് മദക്കം ,അബൂബക്കർ സിദ്ദീഖ് ,മഹ്‌മൂദ് ബന്ദിയോട് ,അൻഫാൽ ഉപ്പള ,കലന്ദർ കൊടിയമ്മ


