ജാതി-മത വിത്യാസമില്ലാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കാരുണ്യ സ്പർശം ഉണ്ടാകണം:കുമ്പോൽ തങ്ങൾ

കുമ്പള: സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ ജാതി മതവിത്യാസം ഇല്ലാതെ കണ്ടെത്തി അവർക്ക് തണലാകുന്ന പ്രവർത്തനം സമൂഹത്തിൽ മാതൃകയാണെന്ന് കെ എസ് ആറ്റ ക്കോയ തങ്ങൾ കുമ്പോൽ അഭിപ്രായപ്പെട്ടു.
ദുബായ് മലബാർ കലാസംസ് കാരിക വേദി റംസാൻ മാസത്തിൽ മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ നാമധേയത്തിൽ സംഘടിപ്പിക്കുന്ന “ചെർക്കളം അബ്ദുല്ല തുളു നാടിന്റെ ഇതിഹാസ പുരുഷൻ റംസാൻ റിലീഫ് 2024” ബ്രൗഷർ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്റഫിന് നൽകിപ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
നാട്ടിലും മറുനാട്ടിലുമായി വർഷങ്ങളായി ഈ സംഘടന ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പുതു തലമുറകൾ മാതൃകയാക്കണമെന്നും തങ്ങൾ കുട്ടി ച്ചേർത്തു.
കുമ്പോൽ പാപം കോയ മഹലിൽ നടന്ന ചടങ്ങിൽ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരായ എം ബി യുസഫ്, അസീസ് മരിക്കെ, ഗഫൂർ എരിയാൽ, അബ്ദുല്ല മാതേരി, ബി എൻ മുഹമ്മദ്അലി, റഹ്മാൻ ആരിക്കാടി, മുഹമ്മദ്കുഞ്ഞി കുമ്പോൽ, നൂർ ജമാൽ, അബ്ദുല്ല ബന്നംഗുളം, അബ്ബാസ് മടിക്കേരി, ഹമീദ് ഓൾഡ് റോഡ്, റസാക്ക് പടിഞ്ഞാർ, ഹുസൈൻ ഉളുവാർ തുടങ്ങിയവർ സംമ്പന്ധിച്ചു.


