പ്രതീക്ഷയേകി “കെസെഫ് ഉത്തരോത്സവം” ; ജില്ലയുടെ പിന്നോക്കാവസ്ഥ പ്രധാന ചർച്ച

0 0
Read Time:3 Minute, 1 Second

പ്രതീക്ഷയേകി “കെസെഫ് ഉത്തരോത്സവം” ; ജില്ലയുടെ പിന്നോക്കാവസ്ഥ പ്രധാന ചർച്ച

കാസർഗോഡ്: വികസന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കാസർഗോഡിന്റെ അവസ്ഥ ചർച്ചയാക്കി കെസെഫ് ഉത്തരോത്സവം.
കാസർകോട് ജില്ലയിലെ എം.എൽ.എമാരെയും ലോക്സഭാ അംഗത്തെയും പങ്കെടുപ്പിച്ചാണ് ഉത്തരോത്സവം നടന്നത്.
കാസർഗോഡിന്റെ മുന്നേറ്റത്തിന് വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയ പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ ഒരു നിർദ്ദേശവും ഇതുവരെ നടപ്പിലാക്കിയിട്ടില്ല എന്ന യാഥാർത്ഥ്യം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉത്തരോത്സവത്തിൽ തുറന്നു പറഞ്ഞു.
ആരോഗ്യ മേഖലയിൽ കേരളം ഒന്നാമതാണ്, എന്നാൽ അതെ കേരളത്തിൽ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവർ ചികിത്സ ലഭിക്കാതെ മംഗലാപുരത്തേക്ക് പോകുംവഴി കോവിഡ് കാലത്ത് നിരവധി പേർ മരിച്ചത് കാസർഗോഡിന്റെ പിന്നാക്ക അവസ്ഥയോടെ പ്രതിഫലിക്കുന്ന ഉദാഹരണമായി എല്ലാ എംഎൽഎമാരും ചൂണ്ടിക്കാട്ടി.

കാസർകോടിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കേണ്ട പദ്ധതികൾ വിശദീകരിച്ചു കെഎസ്എഫ് ഓർഡിനേറ്റർ കോർഡിനേറ്റർ കെ. എം അബ്ബാസ് ജനപ്രതിനിധികൾക്ക് നിവേദനം നൽകി. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ കാസർഗോഡ് കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലയാണെന്ന് നിവേദന ചൂണ്ടിക്കാട്ടി. കാസർകോടിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി മാറാൻ യുഎഇ കേന്ദ്രീകരിച്ചു പ്രാർത്ഥിക്കുന്ന കൂട്ടായ്മയാണ് കാസർകോട് എക്സ്പാട്രിയേറ്റ് സോഷ്യ എക്കണോമിക് ഫോറം (കെസെഫ്).

പ്രസ്തുത പരിപാടിക്ക് കേസ് ചെയർമാൻ നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.കെ.എം അഷറഫ്, എൻ.എ നെല്ലിക്കുന്ന് ഈ ചന്ദ്രശേഖരൻ, അഡ്വക്കേറ്റ് സി.എച്ച് കുഞ്ഞമ്പു, എം.രാജഗോപാൽ എന്നിവർ പങ്കെടുത്തു. കെസെഫ് സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ ഹനീഫ നന്ദി രേഖപ്പെടുത്തി. യഹിയ തളങ്കര, ബി,എ മഹ്മൂദ്, നാരായണൻ നായർ, ഷൗക്കത്ത് പൂച്ചക്കാട് എന്നിവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!