സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ മഞ്ചേശ്വരം മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ, പ്രസിഡന്റ് ആബിദ് തങ്ങൾ മൊഗ്രാൽന്റെ അധ്യക്ഷതയിൽ ചേർന്നു.
ദമ്മാം റെഡ് ടേബിൾ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ, കിഴക്കൻ പ്രവിശ്യ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അറഫാത് ശംനാട് ഉത്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എന്നും കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കരുത്തും, അഭിമാനവും ആണെന്നും, നിങ്ങളുടെ ആത്മാർത്ഥ പ്രവർത്തനം പതിഞ്മടങ് ആവേശത്തോടെ തുടരണം എന്നും അറഫാത് സാഹിബ് അഭിപ്രായപ്പെട്ടു.
കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറിയും, മഞ്ചേശ്വരം മണ്ഡലം ചെയര്മാനും കൂടിയായ ബഷീർ ഉപ്പള മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലത്തിലെ കമ്മിറ്റിയുടെ പ്രവതനങ്ങൾ എന്നും അഭിമാനമാണെന്നും, ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ടെന്നും, അതിന്ന് ജില്ലാ കമ്മിറ്റിയുടെ എല്ലാ പിന്തുണയും, സഹകരണവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിൽ ഒന്നാമതായിരുന്ന മഞ്ചേശ്വരം മണ്ഡലം, ഉദുമ, കാസറഗോഡ് മണ്ഡലങ്ങളിൽ വളരെ ശക്തമായ പ്രവർത്തനം കാഴ്ച വെക്കുന്നത്കൊണ്ട്, മഞ്ചേശ്വരം കൂടുതൽ മത്സര ബുദ്ധിയോടെ പ്രവർത്തിച്ച് ശക്തി തെളിയിക്കണം എന്നും നിർദേശിച്ചു.
മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർതനത്തിൽ മെമ്പർമാരുടെയും, നാട്ടുകാരുടെയും സഹായത്തെ പ്രസിഡന്റ് ആബിദ് തങ്ങൾ അഭിനന്ദിച്ചു.
ചില എക്സിക്യൂട്ടീവ് മെമ്പർമാരുടെ സ്ഥലം മാറ്റവും, ചിലർ നാട്ടിൽ പോയതിനാലും കമ്മിറ്റി ശക്തിപെടുത്താൻ, വ്യത്യസ്ത ഏരിയയിൽ നിന്നുള്ള, മുസ്ലിം ലീഗിന്റെയും, കെഎംസിസിയുടെ സജീവ പ്രവർത്തകരായ പ്രമുഖ വ്യക്തികളെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചേർക്കാൻ പ്രസിഡന്റ് നിർദേശിച്ചു.
ഇത് കൂടുതൽ പ്രവർത്തനം കൂടുതൽ മേഖലകളിലേക് എത്തിക്കാനും, സംഘടനയെ ശക്തി പ്പെടുത്താനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പ്രവർത്തന വർഷത്തെ പ്രവർത്തന റിപ്പോർട്ട്, ജനറൽ സെക്രട്ടറി അലി ബന്ദിയോട് സങ്കഷിപ്തമായി വിവരിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയോളം കമ്മിറ്റി ഫണ്ടിൽ നിന്നും, അതിന്റെ നാൽ മടങ് മറ്റുള്ളവരിൽ നിന്ന് സ്വരൂപിച്ചും കമ്മിറ്റിക്ക് വിവിധ ആവശ്യക്കാരെ സഹായിക്കാൻ കഴിഞ്ഞു എന്ന് റിപ്പോർട്ടിൽ പറഞ്ഞു.
ഈസ്റ്റൺ കമ്മിറ്റിയുടെ ഉംറ പദ്ധതിക്ക് ഒരാളെ നൽകി ഭാഗമാകാൻ കഴിഞ്ഞതും, കഴിഞ്ഞ റമദാനിൽ, മണ്ഡലത്തിലെ വിവിധ വാർഡുകളിലെ 42 നിർധന കുട്ടികൾക്ക് പെരുന്നാൾ പുടവ നൽകാൻ കഴിഞ്ഞതും എടുത്തു പറയേണ്ട പ്രവർത്തനം ആണെന്നും ജനറൽ സെക്രട്ടറി സദസ്സിനെ അറിയിച്ചു.
നീണ്ട 42 വർഷത്തെ പ്രവാസംമതിയാക്കി നാട്ടിൽ പോകുന്ന ഈസ്റ്റർൻ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ജനാബ് സുലൈമാൻ കൂലേരി സാഹിബിന്ന് മൊമെന്റോ നൽകി ആദരിച്ചു. കാസറഗോഡ് ജില്ലാക്കാരുടെ കാരണവർ, കെഎംസിസി പ്രവർത്തരുടെ ആവേശവും ആണ് സുലൈമാൻ കൂലേരി സാഹിബ് യോഗം അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലവുമായി തനിക്ക് അഭേദ്യമായ ബന്ധം ഉണ്ടെന്നും, മർഹൂം ചേർക്കളം അബ്ദുള്ള MLA യുടെ കാലത്ത് മണ്ഡലത്തിൽ ഒരുപാട് കാലം വരാനും, ഇടപെടാനും കഴിഞ്ഞിട്ടുണ്ട് എന്ന് സുലൈമാൻ കൂലേരി സാഹിബ് ഓർമ്മ അയവിറക്കികൊണ്ട് തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
എക്സിക്യൂട്ടീവ് മെമ്പർമാരുടെ സാനിധ്യത്തിൽ പ്രസിഡന്റ് ആബിദ് തങ്ങളും, ഇഷാക്ക് അഡ്കയും ചേർന്ന് മൊമെന്റോ കൈമാറി.
സജീവ മുസ്ലിം ലീഗ്, കെഎംസിസി പ്രവർത്തകരായ ഇഷാക്ക് അഡ്ക, അബ്ദു കയ്യാർ, ഫൈസൽ കിയൂർ, മഹമൂദ് ബന്ദിയോട്, റഷീദ് മൊഗ്രാൽ, കലന്തർ കൊടിയമ്മ, മുഹമ്മദ് അൽത്താഫ് അഡ്ക, അഷ്‌റഫ് ഉപ്പളഗേറ്റ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റ്‌ന്റെ നിർദേശം അനുസരിച്ച് ഉൾപ്പെടുത്തി.
കമ്മിറ്റിയിൽ ചേരാൻ അവസരം നൽകിയെ കമ്മിറ്റിക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, എന്നും കെഎംസിസിക്കും, മുസ്ലിം ലീഗിന്നും കരുത്തു പകരുന്ന എല്ലാ പ്രവർത്തനങ്ങളിലും കൂടെ ഉണ്ടാകുമെന്നും പുതുതായി ചേർന്ന എക്സിക്യൂട്ടീവ് മെമ്പർമാർ സംസാരിച്ചു കൊണ്ട് പറഞ്ഞു.
ജനറൽ സെക്രട്ടറി അലി ബന്ദിയോട് സ്വാഗതവും, ട്രഷറർ മുനവർ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.