Read Time:1 Minute, 18 Second
സിപിഐ കാസറഗോഡ് ജില്ലാ എസിക്യൂട്ടീവ് അംഗവും, എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ ബി വി രാജൻ അന്തരിച്ചു

കാസർകോട് : സിപിഐ ജില്ലാ എസിക്യൂട്ടീവ് അംഗവും, എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം കൺവീനറുമായ ബി വി രാജൻ അന്തരിച്ചു. 68വയസായിരുന്നു. ആശുപത്രിയിൽ നിന്ന് ബെങ്കര മഞ്ചേശ്വരത്തുള്ള വീട്ടിലേക്ക് ഓട്ടോയിൽ വരവേ വീടിനു മുന്നിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. 50വർഷത്തോളം സി പി ഐ യുടെടെയും പോഷക സംഘടനകളുടെയും നേതാവായിരുന്നു. അവിഭക്ത കണ്ണൂർ സിപിഐ ജില്ലാ കൗൺസിലംഗമായിരുന്നു. എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട്, എ ഐ ടി യൂ സി ജില്ലാ പ്രസിഡണ്ട്, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻറുമായിരുന്നു. ദീർഘകാലം മഞ്ചേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായിരുന്നു. ഭാര്യ : നാരായണി. മകൾ: രമ്യാ രാജൻ


