മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടുത്തം അന്വേഷണം ആവശ്യപ്പെട്ട് എൻ സി പി

ഉപ്പള :മംഗൽപ്പാടി പഞ്ചായത്തിലേ കുബണുരിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ജനവാസമില്ലാത്തസ്ഥലത്ത് രാത്രി 12 മണിക്ക് ശേഷം പെട്ടെന്ന് തീ പടർന്നുപിടിച്ചതിൽ സംശയിക്കുന്നുവെന്നും ഇതിനു പിന്നിൽ പ്ലാന്റിൽ
കാലങ്ങളായി കെട്ടി കിടക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ഗൂഢശ്രമങ്ങൾ ആണ് നടന്നിട്ടുള്ളതെന്നും രാത്രി ഇരുട്ടിൻറെ മറവിൽ തീയിട്ട് നശിപ്പിക്കുകയും ഇവിടെയുള്ള പരിസരവാസികൾ വിശവായൂ ശ്വസിക്കേണ്ട അവസ്ഥയിലേക്കും
ഇവിടത്തെ അന്തരീക്ഷ മലിനീകരണമാക്കുകയും ഭാവിയിൽ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പിടിപെടാൻ സാധ്യത വരുത്തി തീർത്തവർ ആരായാലും അവർക്കെതിരെ ശരിയായ രീതിയിലുള്ള അന്വേഷണം നടത്തുകയും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടർ,
സൂപ്രണ്ട് പോലീസ് (എസ് പി ),പൊലൂഷൻ കൺട്രോൾ ബോർഡ്, എന്നിവർക്ക് മഞ്ചേശ്വരം ബ്ലോക്ക് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി )പരാതി നൽകി.
മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടുത്തം അന്വേഷണം ആവശ്യപ്പെട്ട് എൻ സി പി
Read Time:1 Minute, 51 Second


