0
0
Read Time:59 Second
www.haqnews.in
ഹൃദയാഘാതം:ഉപ്പള ബായാർ സ്വദേശി മരിച്ചു;വിശ്വസിക്കാനാവാതെ കുടുംബവും,നാട്ടുകാരും
,
ഉപ്പള: ഹൃദയാഘാതം മൂലം ബായാർ മുളിഗദ്ദ സ്വദേശിയും സർത്താജ മോണുവിന്റ മകനുമായ മുഹമ്മദ് അൻസാർ (34) മരിച്ചു.
മരണ വിവരം നാടിനെയാകെ വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ റംസീന,ഒരു കുട്ടിയുണ്ട്.