മണ്ണംകുഴി മഖാം ഉറൂസ്; 20ന് തുടക്കമാകും
കുമ്പള: മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന മണ്ണംകുഴി മഖാം ഉറൂസ് ഈ മാസം 20 മുതൽ 28 വരെ നടക്കും.20-നു രാവിലെ 10-ന് മഖാം സിയാറത്തിന് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. കോയക്കുട്ടി തങ്ങൾ അൽ ബുഖാരി ഉപ്പള പതാക ഉയർത്തും. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്യും.ഷാഫി സഖാഫി മുഖ്യ പ്രഭാഷണം നടത്തും.
21-നു ഇ.പി.അബുബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും
.22 – ന് മസൗദ് സഖാഫി ഗുഡല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.തുടർന്നു വരുന്ന ദിവസങ്ങളിൽ ജുനൈദ് ഖാസിമി ഈരാറ്റുപേട്ട, സമീർ ദാരിമി കൊല്ലം, പേരോട് മുഹമ്മദ് അസ്ഹരി, നൗഫൽ സഖാഫി കളസ എന്നിവർ മുഖ്യ പ്രഭാഷണം നടത്തുന്നതായിരിക്കും.
ജനുവരി 27 ശനിയാഴ്ച സമാപന സംഗമം സയ്യിദ് മുഹമ്മദ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
പ്രെ.കെ. ആലിക്കുട്ടി മുസ് ലിയാർ അധ്യക്ഷനാകും.
കുമ്മനം നിസാമുദിൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
28 നു രാവിലെ 9 ന് മഖാം സിയാറത്ത് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി കുന്നുങ്കൈ മഖാം സിയാറത്തിന് നേതൃത്വം നൽകും.
9.30-ന് മൗലീദ് പാരായണം എന്നിവ നടക്കും. അന്നേ ദിവസം അന്നദാനവുമുണ്ടാകും. പത്രസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി പ്രസിഡൻറ് ഹംസ പള്ളിക്കുഞ്ഞി ഹാജി, ജനറൽ സെക്രട്ടറി ഇബ്രാഹിം മോമിൻ ,വൈസ് പ്രസിഡൻറ് അബ്ദുൽ റസാഖ് മുസ് ലിയാർ, വൈസ് പ്രസിഡൻ്റ് മൊയ്തീൻ ഹാജി കോലടുപ്പു, ജോയിൻറ് സെക്രട്ടറി അബ്ദുൽ ഹമീദ് കുന്നിൽ എന്നിവർ സംബന്ധിച്ചു.