ഒരുക്കങ്ങൾ പൂർത്തിയായി;ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപിരി സ്കൂളിൻ്റെ അമ്പതാം വാർഷികാഘോഷം ജനുവരി 12,13 തീയ്യതികളിൽ
ബന്തിയോട്: ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപിരി സ്കൂളിൻ്റെ അമ്പതാം വാർഷികാഘോഷം ജനുവരി 12,13 തീയ്യതികളിൽ
അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി പി.ടി.എയും,നാട്ടുകാരും,പൂർവ വിദ്യാർത്ഥികളും.
മഞ്ചേശ്വരം എം.എൽ.എ എ. കെ. എം അഷ്റഫ് ഉൽഘാടന കർമ്മവും, വാർഡ് മെമ്പർ മജീദ് പച്ചംബള അധ്യക്ഷതയും നിർവ്വഹിക്കും. രാഷ്ട്രീയ – സാംസ്ക്കാരിക – നായകന്മാരും, ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. തലേ ദിവസത്തെ കുടുംബ സംഘമവും, കലാ മത്സരങ്ങളും, പതിമൂന്നാം തീയ്യതി ശനിയാഴ്ച ഔദ്യോഗിക പരിപാടികൾക്ക് ശേഷം കലാ വിരുന്നുകളും, പൂർവ വിദ്യാർഥികളുടെ സംഗമവും നടക്കും.
ഇശൽ വിരുന്നും, മെഗാ ഒപ്പന, ദഫ് മുട്ട്, ഉൾപ്പെടെ സ്റ്റേജ് പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘിടകർ അറിയിച്ചു. വിവിധ സംഘടനകളും, ക്ലബ്ബുകളും, നാട്ടുകാരും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ട്. 1972 – 73 കാലഘട്ടങ്ങളിൽ മീപിരി മൊയ്തീൻ കുഞ്ഞി ഹാജി നൽകിയ ഓല ഷെഡ്ഡിൽ ആരംഭിച്ച എൽ. പി സ്കൂൾ നിരവധി കടമ്പകൾ അതിജീവിച്ചാണ് ഇന്നത്തെ നൂതനമായ കെട്ടിട സമുച്ചയങ്ങളും, സാങ്കേതിക നിലവാരത്തോട് കൂടിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി വളർന്നത്.. തികച്ചും ഗ്രാമത്തിൻ്റെ പാശ്ചാത്തലത്തിൻ്റെ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ കലാലയം ഇന്ന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം റിസൾട്ട് കൈവരിക്കുന്നു. ഇതിന് പുറമെ കലാ കായിക രംഗങ്ങളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മികച്ച രീതിയിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും, ലാബ് സംവിധാനവും, ലൈബ്രറി സംവിധാനവും ഇന്ന് ഈ സ്കൂളിന് സ്വന്തമായുണ്ട്. പരിപാടി ദിവസം നാട്ടിലെ വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങ് ഉണ്ടായിരിക്കുമെന്നും, 5000 പേരെ ഉൾക്കൊള്ളാനുള്ള സജ്ജീകരനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ന് ധർമ്മത്തടുക്ക മുതൽ ബന്തിയോട് ടൗൺ വരെ നടക്കുന്ന വിളംബര ജാഥയിൽ നിരവധി വാഹനങ്ങളുണ്ടായിരിക്കും.
ഒരുക്കങ്ങൾ പൂർത്തിയായി;ജി.വി.എച്ച്.എസ്.എസ് ഹേരൂർ മീപിരി സ്കൂളിൻ്റെ അമ്പതാം വാർഷികാഘോഷം ജനുവരി 12,13 തീയ്യതികളിൽ
Read Time:3 Minute, 6 Second