ഡിഫ്രൻലി ഏബിൾഡ് പീപ്പിൾസ് ലീഗ്;
മഞ്ചേശ്വരം നിയോജക മണ്ഡലതല ക്യാമ്പ് 7ന്
ഉപ്പള:ഡിഫ്രൻലി ഏബിൾഡ് പീപ്പിൾസ് ലീഗ് ( ഡി.എ.പി.എൽ)
മഞ്ചേശ്വരം നിയോജക മണ്ഡലം തല ക്യാംപ് ജനുവരി 7 ഞായറാഴ്ച രാവിലെ 9 മുതൽ ഉപ്പള നയാബസാറിലെ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ.എ എന്നിവർ പങ്കെടുക്കും.
ഡി.എ.പി.എൽ എന്ന ഭിന്നശേഷി സംഘടനയുടെ രൂപീകരണത്തിനു ശേഷം നടക്കുന്ന മഞ്ചേശ്വരം മണ്ഡലം തല പ്രഥമ ക്യാംപിൽ യു.ഡി.ഐ.ഡി കാർഡിനുള്ള അപേക്ഷ സ്വീകരിക്കലും ബോധവൽക്കരണവും നടക്കും.
നിഷേധിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ പോരാടുന്നതോടൊപ്പം ഭിന്നശേഷി വിഭാഗത്തെ ബോധവൽക്കരിക്കാനും അഭിമാനകരമായ അസ്ഥിതം വീണ്ടെടുത്ത് മുഖ്യധാരയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും നേതാക്കൾ പറഞ്ഞു.
ജാതി- മത കക്ഷി രാഷ്ട്രീയ ഭേദമന്യേ അവശ സമൂഹത്തെ ചേർത്തി, വിദ്യാഭ്യാസ, ആരോഗ്യ തൊഴിൽ സംരക്ഷണം ഒരുക്കുകയെന്നതാണ് സംഘടനയുടെ പ്രഥമ പരിഗണന.
അർഹതപ്പെട്ട പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പിടിച്ചുവെച്ച് സർക്കാർ ഭിന്നശേഷി വിഭാഗത്തെ അവഗണിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ക്യാംപിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്.
വാർത്താ സമ്മേളനത്തിൽ
മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ്
സംസ്ഥാന ജന.സെക്രട്ടറി
കുഞ്ഞബ്ദുല്ല കൊളവയൽ, ജില്ലാ സെക്രട്ടറി ബേബി മുഹമ്മദ്, മണ്ഡലം പ്രസിഡൻ്റ് വി.പി അബ്ദുൽ കാദർ സംബന്ധിച്ചു.
ഡിഫ്രൻലി ഏബിൾഡ് പീപ്പിൾസ് ലീഗ്; മഞ്ചേശ്വരം നിയോജക മണ്ഡലതല ക്യാമ്പ് 7ന്
Read Time:2 Minute, 30 Second