ഷെയ്ഖ് സായിദ് ഫൗണ്ടഷൻ സാമൂഹ്യപ്രവർത്തന പുരസ്ക്കാരം മംഗൽപാടി ജനകീയ വേദിയ്ക്ക്
ഉപ്പള: ഉപ്പളയിലെ സാമൂഹ്യ പ്രവർത്തകൻ കെ എഫ് ഇഖ്‌ബാൽ ന്റെയും ഇർഫാന ഇഖ്‌ബാൽ ന്റെയും മേൽനോട്ടത്തിൽ പ്രവർത്തനം തുടങ്ങിയ ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ ന്റെ പ്രഥമ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്കുള്ള അംഗീകാരവും പ്രശംസഫലകവും മംഗൽപാടി ജനകീയ വേദി ക്ക് സമ്മാനിച്ചു
ഷെയ്ഖ്സായിദ്ഫൗണ്ടഷൻന്റെകീഴിൽ ഉപ്പള മണിമുണ്ടയിൽ ആരംഭിക്കുന്ന വൃദ്ധസദന ത്തിന്റെ ഉദ്ഘാദാനത്തോടനുബന്ധിച്ചു ഉപ്പള വ്യാഭാര ഭവനിൽ വെച്ച് 3-1-2024 ബുധനാഴ്ച വൈകിട്ട് നടന്ന പ്രൗഡോജ്ജ്വലമായ ചടങ്ങിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ ശ്രി. എകെഎം അഷ്‌റഫ് ൽനിന്നും പുരസ്‌ക്കാര ഫലകം മംഗൽപാടി ജനകീയ വേദി വൈസ് ചെയര്മാൻ ശ്രീ. സിദ്ധീക് കയിക്കമ്പ ഏറ്റു വാങ്ങി
കാസറഗോഡ്, മഞ്ചേശ്വരം മേഖലയിലെ ഒട്ടനവധി സാമൂഹ്യ രാഷ്ട്രീയ നേതാക്കളും പൗര പ്രമുഖരും പ്രവർത്തകരും ചടങ്ങിന് സാക്ഷിയായി