എം എം പി എൽ സീസൺ 5: കിരീടം നിലനിർത്തി ട്വിൻസ് എൻമകജെ; ചലഞ്ചേഴ്സ് മീഞ്ച റണ്ണേഴ്‌സ് അപ്പ്

0 0
Read Time:3 Minute, 44 Second

എം എം പി എൽ സീസൺ 5: കിരീടം നിലനിർത്തി ട്വിൻസ് എൻമകജെ; ചലഞ്ചേഴ്സ് മീഞ്ച റണ്ണേഴ്‌സ് അപ്പ്

ഷാർജ: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയർ ലീഗ് അഞ്ചാം സീസണിൽ ട്വിൻസ് എൻമകജെ ചാമ്പ്യന്മാരായി. മഞ്ചേശ്വരം മണ്ഡലം പരിധിയിലെ എട്ട് പഞ്ചായത്ത് തല ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച എം എം പി എൽ സീസൺ 5 ഷാർജ ഇംഗ്ലീഷ് സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടന്നത്. അവസാന പന്ത് വരെ ആവേശവും വാശിയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ ഫിക്സ് വെൽ ചലഞ്ചേഴ്‌സ് മീഞ്ച ഒരു റൺസിനാണ് എൻമകജെ ടീമിന് മുന്നിൽ പരാജയപ്പെട്ട് റണ്ണർ അപ്പായത്.

ട്വിൻസ് എന്മകജെയുടെ നൗഫൽ ടൂർണ്ണമെന്റ് ഹീറോ ആയും ഫിക്സ് വെൽ ചലഞ്ചേഴ്‌സ് മീഞ്ചയുടെ വിശ്വ മോസ്റ്റ് വാല്യൂവബ്ൾ പ്ലേയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബാറ്റർ അവാർഡിന് പൈവളികെ ടീമിന്റെ ദില്ലു, ബെസ്റ്റ് ബൗളർ അവാർഡിന് മീഞ്ച ടീമിന്റെ ലത്തീഫ്, എമേർജിങ് പ്ലേയർ അവാർഡിന് മീഞ്ച ടീമിന്റെ ശക്തി കാന്ത്, ബെസ്റ്റ് ഫീൽഡർ അവാർഡിന് വൊർക്കാടി ടീമിന്റെ ജൗഷാൻ, ബെസ്റ്റ് കീപ്പർ അവാർഡിന് മീഞ്ച ടീമിന്റെ വിശ്വ, ക്ലാസ്സിക് ക്യാച്ച് അവാർഡിന് വൊർക്കാടി ടീമിന്റെ ആസിഫ് എന്നിവർ അർഹരായി. എന്മകജെയുടെ ഉമ്മർ ഫാറൂഖ് ആണ് മാൻ ഓഫ് ദി ഫൈനൽ.

ടൂർണമെൻറ് അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട നിസാർ തളങ്കരക്ക് അഡ്വ. ഇബ്രാഹിം ഖലീൽ ഉപഹാരം നൽകി ആദരിച്ചു.
സലാം കന്യപ്പാടി, ഹനീഫ് ടി ആർ, മഹ്‌മൂദ്‌ ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, ഫൈസൽ പട്ടേൽ, ബഷീർ പള്ളിക്കര, ജബ്ബാർ ബൈദല, ഇബ്രാഹിം ഉപ്പള, ആരിഫ് മജിബൈൽ, യൂസുഫ് സാഗ്, സയ്യിദ് ശാഹുൽ തങ്ങൾ, മഷൂദ്, മുനീർ, തൈമൂർ, അബ്ദുൾറഹ്മാൻ, പി.കെ അഷ്‌റഫ്, ഉമ്പു ഹാജി പെർള, അസിഎസ് പെർമുദെ, അഷ്‌റഫ് ഉള്ളുവർ,ശംഷു കുബണൂർ, ശാഹുൽ ലണ്ടൻ, ഇർഷാദ് ഉപ്പള, ഷംസു പടലടുക, ഹസ്സൻ കുദുവ, ജാവിദ് അടക, മുനീർ പാണ്ഡ്യാൽ, മഷൂദ് സാൻഫീൽഡ് തുടങ്ങി വിവിധ പഞ്ചായത്ത് മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലെ വ്യക്തികൾ അതിഥികളായിരുന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഡോ. ഇസ്മായിൽ മൊഗ്രാൽ, ഇബ്രാഹിം ബേരികെ, മൻസൂർ മർത്യ, അഷ്‌റഫ് ബായാർ, സലാം പാട്ലട്ക, അലി സാഗ്, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക, യൂസുഫ് ഷേണി ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള എന്നിവർ നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!