മാലിന്യ സംസ്കരണം;പുതുവർഷത്തിൽ ഡിജിറ്റൽ സംവിധാനം ആരംഭിച്ച് മംഗൽപ്പാടി ഗ്രാമപഞ്ചായത്ത്
ഉപ്പള:മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പലപ്പോഴായി മംഗൽപ്പാടി പഞ്ചായത്തിന് ഏറെ പഴികൾ കേൾക്കേണ്ടി വന്നിരുന്നു.
ഇതിന് അറുതിവരുത്താൻ പുതുവർഷാരംഭത്തിൽ
മാലിന്യ സംസ്കരണത്തിന് ഡിജിറ്റൽ സംവിധാനമെരുക്കിയിരിക്കുകയാണ് മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്.
സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റമായ ഡിജിറ്റൽ അപ്ലിക്കേഷൻ ഹരിത മിത്രം ആപ്പ് വഴി സ്മാർട്ട് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
കെൽട്രോണുമായി സഹകരിച്ച് ക്യു ആർ കോഡ് സംവിധാനത്തോട് കൂടിയാണ് ഇതിൻ്റെ പ്രവർത്തനം.
തുടക്കത്തിൽ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങൾക്കും പരിശീലനം നൽകിക്കഴിഞു.
അടുത്തയാഴ്ച ഓരോ വാർഡിൽ നിന്നും രണ്ട് വളണ്ടീയർമാരെ നിയമിച്ച് ഓരോ വീടുകളുടെയും, വ്യാപാര സ്ഥാപനങ്ങളടക്കമുള്ളവയുടെയും വിവരങ്ങൾ ഹരിത മിത്രം ആപ്പിലൂടെ അപ്ലോഡ് ചെയ്യും. തുടർന്ന് എല്ലാവർക്കും വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാകുന്ന തരത്തിലേക്ക് ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കും.
ഔദ്യോഗിക പ്രകാശനം മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ, പഞ്ചായത്ത് അംഗവും ഹരിത കർമ്മ സേന അംബാസിഡറുമായ മജീദ് പച്ചമ്പളക്ക് നൽകി നിർവഹിച്ചു . പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ ഖൈറുന്നിസ ഉമ്മർ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഹുസൈൻ, അംഗങ്ങളായ റഷീദ ഹനീഫ് ,ഗുൽസാർ ബാനു ,സുഹറ ,ഉമ്പായി പെരിങ്കടി ,കിഷോർ മാസ്റ്റർ ,രേവതി ,സുജാത ,സുധ ,റഫീഖ് ,ഷകീൽ എന്നവർ സംസാരിച്ചു , കെൽട്രോൺ പഞ്ചായത്ത് തല കോർഡിനേറ്റർ റോഷിദ ട്രൈനിങിന് നേതൃത്വം നൽകി ,ഹരിത കർമ്മ സേന കോ- ഓർഡിനേറ്റർ സഫ്‌വാന നന്ദിയും പ്രകാശിപ്പിച്ചു.
മാലിന്യ സംസ്കരണം;പുതുവർഷത്തിൽ ഡിജിറ്റൽ സംവിധാനം ആരംഭിച്ച് മംഗൽപ്പാടി ഗ്രാമപഞ്ചായത്ത്
Read Time:2 Minute, 38 Second