മദ്റസത്തുൽ ഹിദായ കെട്ടിടോദ്ഘാടനം നാളെ; 28 മുതൽ 30വരെ മതപ്രഭാഷണ പരമ്പര
കുമ്പള: കുമ്പള ത്വാഹാ നഗർ മദ്റസത്തുൽ ഹിദായക്ക് വേണ്ടി പുതുതായി നിർമിച്ച കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും ഡിസംബർ 28 മുതൽ 30 വരെ നടക്കുമെന്ന് ത്വാഹ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
28 ന് വ്യാഴാഴ്ച വൈകിട്ട് 4ന് സിംസാറുൽ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്യും.
ത്വാഹാ മസ്ജിദ് പ്രസിഡൻ്റ് ഹാജി എം.എം ഇസുദ്ധീൻ അധ്യക്ഷനാകും.
കെ.എസ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
എൻ. അബ്ദുല്ല താജ് സ്വാഗതം പറയും.
ഐക്യരാഷ്ട്ര സഭയിൽ ജാപ്പാനെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധേയനായ ശാക്കിർ ഇസുദ്ധീനെ സിംസാറുൽ ഹഖ് ഹുദവി ആദരിക്കും.
മഗ് രിബ് നിസ്കാരാനന്തരം
മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് എൻ.പി.എം സയ്യിദ് ഷറഫുദ്ധീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുങ്കൈ നേതൃത്വം നൽകും.
ബദ്ർ ജുമാ മസ്ജിദ് പ്രസിഡൻ്റ് അബ്ദുൽ ഹമീദ്, മുഹമ്മദലി കുണ്ടങ്കറടുക്ക സംസാരിക്കും.
29 വെള്ളി രാത്രി 8 ന്
സുബൈർ മാസ്റ്റർ തോട്ടിക്കൽ അവതരിപ്പിക്കുന്ന ഇസ് ലാമിക കഥാ പ്രസംഗം നടക്കും.
സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തും.
മുഹമ്മദ് ഫവാസ് അൻസാരി അൽ നിസാമി ആമുഖപ്രഭാഷണം നടത്തും.
ഇബ്രാഹീം ബത്തേരി അധ്യക്ഷനാകും.
എം. അബ്ദുല്ല മാട്ടം കുഴി സ്വാഗതം പറയും.
30 ന് രാത്രി 8 ന് സമാപന സംഗമം ഉമ്മർ ഹുദവി പൂളപ്പാടം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
നവാസ് മന്നാനി പ്രഭാഷണം നടത്തും.
കെ.എം അബ്ബാസ് അധ്യക്ഷനാകും. ഹനീഫ് കുണ്ടങ്കറടുക്ക സ്വാഗതം പറയും. കുമ്പള ബദ്ർ ജുമാ മസ്ജിദ് സെക്രട്ടറി മമ്മു മുബാറക്, യു.എച്ച്. മുഹമ്മദ് മുസ് ലിയാർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ത്വാഹാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് എം.എം ഇസുദ്ധീൻ, ജന.സെക്രട്ടറി എൻ.അബ്ദുല്ല താജ്,ട്രഷറർ മുഹമ്മദലി കുണ്ടങ്കറടുക്ക,സ്വാഗത സംഘം ചെയർമാൻ ഹനീഫ് കുണ്ടങ്കറടുക്ക, കൺവീനർ കെ.എം അബ്ബാസ് സംബന്ധിച്ചു.