‘ഉപ്പള ഗ്രാന്റ് എക്സ്പോ’ ഡിസംബർ 22 മുതൽ;12 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റ് സൗജന്യം
കുമ്പള: യൂനിവെന്റ് ഇവന്റ് മാനേജ്മെന്റ് ഉപ്പളയിൽ സംഘടിപ്പിക്കുന്ന ഉപ്പള ഗ്രാന്റ് എക്സ്പോ ഡിസം. 22 മുതൽ ജനു. എട്ടു വരെ കൈക്കമ്പയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഫ്ലവർ ഷോ, ഇന്റർ നാഷണൽ പെറ്റ് ഷോ, സ്റ്റേജ് പരിപാടികൾ, നഴ്സറികൾ വിവിധയിനം സ്റ്റാളുകൾ എന്നിവ എക്സ്പോയുടെ ഭാഗമായി ഒരുക്കും. വളരെ ആകർഷണീയമായ റൈഡുകളും ഉണ്ടാകും.
രക്ഷിതാക്കളോടൊപ്പം വരുന്ന 12 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റ് സൗജന്യമായിരിക്കും. അതേ സമയം റെയ്ഡുകളിൽ കുട്ടികൾക്ക് 40% കിഴിവ് അനുവദിക്കും.
എ. കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.അവൻ പ്രസാദ്, നവാസ് എൻ, ഇബ്രാഹിം ഖലീൽ, സക്കീർ ഹുസൈൻ, സക്കരിയ, ജസീൽ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
‘ഉപ്പള ഗ്രാന്റ് എക്സ്പോ’ ഡിസംബർ 22 മുതൽ;12 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശന ടിക്കറ്റ് സൗജന്യം
Read Time:1 Minute, 26 Second