കുമ്പള ഉപജില്ല സ്കൂൾ കലോത്സവം; ജി.ജെ.ബി.എസ് പേരാലിൽ ഗംഭീര തുടക്കം
കുമ്പള: സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഉപജില്ല കലോത്സവത്തിന് വേദിയൊരുക്കി ഒരു എൽ.പി സ്കൂൾ. കുമ്പള ഉപജില്ല സ്കൂൾ കലോത്സവത്തിന് ജി.ജെ.ബി.എസ് പേരാലിൽ തിങ്കളാഴ്ച തുടക്കമായി
4620കലാപ്രതിഭകൾമാറ്റുരയ്ക്കുന്ന ആറു ദിവസം നീണ്ടു നിൽക്കുന്ന ഉപജില്ലാ കലോത്സവത്തിനാണ് ഈ സ്കൂൾ ആതിഥ്യമരുളുന്നത്.
വൻ സാമ്പത്തിക ചെലവു വരുന്ന കലോത്സവം ഏറ്റെടുക്കാൻ ഹൈസ്കൂളുകൾ പ്പോലും മടിക്കുന്ന കാലത്താണിത്. നവം.18 വരെയാണ് പത്ത് വേദികളിലായി കലോത്സവം നടക്കുന്നത്. 16- ന് ഉച്ചയ്ക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.18-ന് രാജ് മോഹൻ ഉണ്ണിത്താൻ സമാപനയോഗം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഓരോ പതിനഞ്ചു മിനിറ്റുകളിലും ലഭിക്കത്തക്ക വിധം കുമ്പളയിൽ നിന്ന് പേരാലിലേക്കും തിരിച്ചും സ്വകാര്യ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.15-ന് തുടങ്ങുന്ന സർവീസ് വൈകീട്ട് 7.45 വരെ സർവീസ് നടത്തും. സ്കൂൾ കലോത്സവത്തെ നാടിന്റെ ഉത്സവമാക്കി മാറ്റാനാണ് നാട്ടുകാരുടെ തീരുമാനം. ഒരുക്കങ്ങൾ പൂർത്തിയായി സംഘാടക സമിതി പറഞ്ഞു.
കലോത്സവത്തിനെത്തുന്ന മുഴുവൻ ആളുകൾക്കും ഭക്ഷണമൊരുക്കും. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് യു.പി താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ താഹിറ ജി. ഷംസീർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ശശിധര, സംഘാടക സമിതി ചെയർമാൻ എം.പി ശ്രീഷ കുമാർ, ഹെഡ്മാസ്റ്റർ ഹർഷ എം.പി, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് പേരാൽ എന്നിവർ സംബന്ധിച്ചു.
കുമ്പള ഉപജില്ല സ്കൂൾ കലോത്സവം; ജി.ജെ.ബി.എസ് പേരാലിൽ ഗംഭീര തുടക്കം
Read Time:2 Minute, 38 Second