കിടത്തിചികിത്സ നിർത്തൽ ചെയ്ത സൂപ്രണ്ടിന്റെ നടപടി :മംഗൽപാടി ജനകീയവേദി പ്രതീകാത്മക സമരരം നടത്തി

0 0
Read Time:2 Minute, 29 Second

കിടത്തിചികിത്സ നിർത്തൽ ചെയ്ത സൂപ്രണ്ടിന്റെ നടപടി :മംഗൽപാടി ജനകീയവേദി പ്രതീകാത്മക സമരരം നടത്തി

ഉപ്പള: മംഗൽപാടി ആസ്ഥാനമായുള്ള താലക്ക് ആശുപത്രിയിലെ കിടത്തി ചികിത്സയും അത്യാഹിതവിഭാഗവും നിർത്തൽയ്തതിനെതിരെ മംഗൽജനീയ വേദിയുടെ നേതൃത്വത്തിൽ ആശുപത്രി കവാടത്തിൽ പ്രതീകാത്മക സമരം നടത്തി. ആശുപത്രിയിൽ ആശുപത്രിയിൽ കൂടുതൽ അടിസ്ഥാനസൗകര്യവും ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കാനും കൂടുതൽ നവീനവും ആധുനികവുമായ സാങ്കേതികസൗകര്യം ഏർപ്പെടുത്തണ മെന്നാവശ്യപ്പെട്ട് മംഗൽപാടി ജനകീയവേദി തുടർ പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് ആശുപത്രി അധികാരികൾ കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും നിർത്തൽ ചെയ്തത്. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തിനെയോ എച് എം സി കമ്മറ്റിയോടോ പോലും ആലോചിക്കാതെയാണ് അധികാരികളുടെ ഈ തീരുമാനം.
ആശുപത്രിക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കന്നതിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിത്തിൽ കേരളമാകെ പര്യടനം നടത്തുന്നതിനിടെയാണ് ആശുപത്രി സുപ്രണ്ടിന്റെ നടപടി. ഇത്തരം നിലപാട് തിരുത്താനും നിഷേധിക്കപ്പെട്ട സനകര്യം പുനസ്ഥാപിക്കുന്നത് വരെ തുടർ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു. ജനകീയവേദി ചെയർമാൻ അഡ്വക്കേറ്റ് കരീം പുന അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് ബഡാജെ, സത്യൻ സി ഉപ്പള,അഷാഫ് ഉപ്പള,റൈഷാദ് ഉപ്പള,സൈനുദ്ദീൻ അട്ക്ക,സാലി സീഗന്റടി, അബ്ദുൾ റഹ്മാൻ ബന്ദിയോട്,സിദ്ദിഖ് കൈകമ്പ,ഒ എം റഷീദ്,കലീൽ ഷിറിയ,ഷാനവാസ് ബഹ്റൈൻ,ജബ്ബാർ ചെറുഗോളി,ഷാജഹാൻ, വത്സരാജ്, മെഹമ്മൂദ് കൈകമ്പ,എന്നിവർ സംസാരിച്ചു. അഷ്റഫ് മദർ ആർട്സ് സ്വാഗതവും,അബു തമാം നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!