മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിൽ മതിയായ ജീവനക്കാർ ഇല്ല; ഭരണ സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം ആരംഭിച്ചു

മംഗൽപാടി : മതിയായ ജീവനക്കാർ ഇല്ലാത്ത മംഗൽപ്പാടി പഞ്ചായത്തിൽ ഭരണ സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം ആരംഭിച്ചു സേവനം ലഭിക്കാതെ മാസങ്ങളായി ബുദ്ദിമുട്ടുന്ന അവസ്ഥയാണ് 4 സ്റ്റാഫുകൾ മാത്രമുള്ള പഞ്ചായത്തിൽ സേവനം ലഭിക്കാതെ തിരിച്ചു പോകുന്ന സാഹചര്യം രൂക്ഷമായതോടെ ഭരണ സമിതി ഒന്നടങ്കം സമരത്തിലേക്ക് ഇറങ്ങിയത് , സമരം പഞ്ചായത്ത് പ്രസിഡന്റ ഉത്ഘാടനം ചെയ്തു. കാസറഗോഡ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർളെ, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ അധ്യക്ഷത വഹിച്ചു , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സ്ൻ ഖൈറുന്നിസ ഉമ്മർ , മുഹമ്മദ് ഹുസൈൻ ,ടി എ ഷെരീഫ് , ബീഫാത്തിമ ,റഷീദ ,ഗുൽസാർ ബാനു ,ഉമ്പായി പെരിങ്കടി ,ബാബു ,സി പി എം മെമ്പർ സുജാത ഷെട്ടി ,റഫീഖ് , ഷകീൽ എന്നിവർ സംസാരിച്ചു . മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു .
മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിൽ മതിയായ ജീവനക്കാർ ഇല്ല; ഭരണ സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം ആരംഭിച്ചു
Read Time:1 Minute, 35 Second


