ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസ് ഫെബ്രുവരി 18ന് ഫെബ്രുവരി 04മുതൽ മതപ്രഭാഷണ പരമ്പര
കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള വലിയുല്ലാഹി ബാവ ഫക്കീർ ഹളറമി (റ) മഖാം ഉറൂസ് 2024 ഫെബ്രുവരി നാലു മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നവം. 21-ന് പതാക ഉയർത്തി ഉറൂസിന് ഒരുക്കങ്ങൾ ആരംഭിച്ചു.
ഹിജ്‌റ ആറാം നൂറ്റാണ്ടിൽ മതപ്രബോധനത്തിന് എത്തിയ ബാവ ഫക്കീർ (റ) ൻ്റെ ഓർമയ്ക്കായാണ് രണ്ടു വർഷത്തിലൊരിക്കൽ ഉറൂസ് സംഘടിപ്പിക്കുന്നത്.
മത പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മതപ്രഭാഷണം, സ്വലാത്ത് മജ്ലീസ് എന്നിവ സംഘടിപ്പിക്കും. ഉറൂസിനെത്തുന്നവർക്ക് 18-ന് പകൽ അന്നദാനമുണ്ടാകും.
ഇച്ചിലങ്കോട് മഹൽ വൈസ് പ്രസിഡൻ്റ് ഖത്തർ മൊയ്തു ഹാജി, ജനറൽ സെക്രട്ടറി മഹമ്മൂദ് കുട്ടി ഹാജി, ഖത്തീബ് ഇർഷാദ് ഫൈസി ബെല്ലാരി, ഉറൂസ് കമ്മിറ്റി കൺവീനർ മൊയ്തു ഹാജി, പബ്ളിസിറ്റി കൺവീനർ ഹസൻ ഇച്ചിലങ്കോട്, ട്രഷറർ ഫാറൂഖ് പച്ചമ്പള എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
ഇച്ചിലങ്കോട് പച്ചമ്പള മഖാം ഉറൂസ് ഫെബ്രുവരി 18ന് ഫെബ്രുവരി 04മുതൽ മതപ്രഭാഷണ പരമ്പര
Read Time:1 Minute, 31 Second