അവഗണനയിൽ നിന്ന് കരകയറാൻ പോസാഡി ഗുംപെ,ടൂറിസം പ്രൊജക്റ്റിന് 1.11 കോടി രൂപയുടെ ഭരണാനുമതിയായി:എകെഎം അഷ്‌റഫ്
ഉപ്പള:സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മലകൾ കൊണ്ട് സമ്പന്നമായ പൊസഡിഗുമ്പേയിൽ കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ‘പൊസഡിഗുമ്പേ’ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന് 1.11 കോടി രൂപയുടെ ഭരണാനുമതി ആയതായി എകെഎം അഷ്‌റഫ് എംഎൽഎ അറിയിച്ചു.ഡി.പി.ആർ കാസർഗോഡ് ഡി.ടി.പി.സി, ജില്ലാ നിർമ്മിതി കേന്ദ്രാം മുഖാന്തിരം തയ്യാറാക്കിയിട്ടുണ്ട്. പ്രവേശന കവാടം, ഇൻഫർമേഷൻ കിയോസ്ക്, കഫേ, ക്ലോക്ക് റൂം, ടോയ് ലെറ്റുകൾ, വ്യൂ ടവർ എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഡി.ടി.പി.സി സമർപ്പിച്ച 1.11 കോടി രൂപയുടെ ഈ പ്രൊപ്പോസലിനാണ് ഭരണാനുമതി ലഭ്യമായത്. നിലവിൽ പ്രസ്തുത പ്രവൃത്തിയ്ക്ക് സാങ്കേതിക അനുമതി നേടുന്ന ഘട്ടത്തിലാണെന്നും മലമുകളിലേക്ക് നല്ല റോഡ് സൗകര്യങ്ങൾ കൂടി ഒരുക്കേണ്ടതുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.നിയമസഭയിൽ എംഎൽഎയുടെ ചോദ്യത്തിന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്,സാങ്കേതികാനുമതി പൂർത്തിയാക്കി പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ പറഞ്ഞു.
അവഗണനയിൽ നിന്ന് കരകയറാൻ പോസാഡി ഗുംപെ,ടൂറിസം പ്രൊജക്റ്റിന് 1.11 കോടി രൂപയുടെ ഭരണാനുമതിയായി:എകെഎം അഷ്‌റഫ്
Read Time:1 Minute, 55 Second