മഞ്ചേശ്വരം നിയോജക മണ്ഡലം എൻ സി പി പ്രവർത്തകർ സ്നേഹാലയത്തിലെ അന്തേവാസികൾക്കൊപ്പം ഒത്ത്കൂടി
മഞ്ചേശ്വരം: നിർധനരും രോഗികളും പ്രായമുള്ളവരുമായ 325 ഓളം വരുന്ന മഞ്ചേശ്വരം സ്നേഹാലയത്തിലെ അന്തേവാസികളുടെ കൂടെ ഒരു ദിവസം മുഴുവനും അന്തേവാസികളെ ചേർത്തുപിടിച്ചു , ഭക്ഷണം നൽകിയും,കലാ പരിപാടികൾ നടത്തിയും
സാന്ത്വന സ്നേഹ സന്ദേശം നൽകിയും സ്നേഹാലയത്തിൽ ചിലവഴിച്ചത് അന്തേവാസികൾക്ക് ആശ്വാസമായി.
മുഴുവൻ അന്തേവാസികളും പ്രവർത്തകരും സ്റ്റേഹത്തോടെ ആസ്വദിച്ചു.
പരസ്പരം ഓണാശംസകൾ സമർപ്പിച്ചുകൊണ്ട് സ്നേഹാലയത്തിലെ നടത്തിപ്പിക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എൻസിപി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ഥാന ജില്ലാ നേതാക്കൾ സ്നേഹാലയത്തിൽ എത്തിയത്.
കരുണയുടെയും കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്തമായ മാതൃകയാണ് സ്നേഹാലയം എന്ന് എൻസിപി നേതാക്കൾ അഭിപ്രായപ്പെട്ടു.
എൻ സിപി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂദ് കൈക്കമ്പയുടെ അധ്യക്ഷതയിൽ
അന്തേവാസികൾക്ക് നൽകിയ ഭക്ഷണവിതരണ ഉദ്ഘാടനം എൻസിപി കാസർകോട് ജില്ലാ പ്രസിഡണ്ട് കരീം ചന്തേര നിർവഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലൻ ,എൻസിപി കാസർകോട് ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറി നാരായണൻ മാസ്റ്റർ,എൻസിപി ജില്ലാ ജനറൽ സെക്രട്ടറിമാരായ സുബൈർ പടുപ്പ്,സിദ്ദീഖ് കൈക്കമ്പ ,കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ കദീജ മൊഗ്രാൽ എൻ വൈ സി സംസ്ഥാന സെക്രട്ടറി ഷമീമ.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഷ്റഫ്,
മഞ്ചേശ്വരം ,ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ആനബാഗിലു,ബദറുദ്ധിൻ,മഞ്ജുനാഥ ഷെട്ടി ബായർ, സന്ദീപ്പ് പൈവളിഗെ,റഫീഖ് മാഷ്, ഇബ്രാഹിം ഹാജി, അബ്ദുൽ റഹിമാൻ ഹാജി, സുരേന്ദ്രൻ,ഖാലിദ് ബംബ്രണ,മിഷാൽ റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു . സ്റ്റേഹാലയം ട്രസ്റ്റി എക്സിക്യൂട്ടീവ് ഡയരക്ടർ ജോസപ് ക്രിസ്റ്റ നന്ദി പ്രകാശിപ്പിച്ചു.
മഞ്ചേശ്വരം മണ്ഡലം എൻ സി പി പ്രവർത്തകർ സ്നേഹാലയത്തിലെ അന്തേവാസികൾക്കൊപ്പം ഒത്ത്കൂടി
Read Time:2 Minute, 53 Second