ഇന്നലെ അടിച്ച കൈകൾ ഇന്ന് സ്നേഹം കൊണ്ടു തലോടി,യുപിയിലെ മുസ്ലിം വിദ്യാർഥിയെ ആലിംഗനം ചെയ്ത് സഹപാഠികൾ
ന്യൂദൽഹി: ഇന്നലെ സഹപാഠികളുടെ അടിയേറ്റ കൈകൾ ഇന്ന് അൽതമാഷിന്റെ മേലാകെ സ്നേഹം കൊണ്ടു പൊതിഞ്ഞു. യു.പിയിലെ മുസഫർ നഗറിൽ അധ്യാപികയുടെ നിർബന്ധത്താൽ സഹപാഠിയായ മുസ്ലിം വിദ്യാർഥിയെ മർദിച്ച കൊച്ചുകുട്ടികൾ ഇന്ന് അവന് അടുത്തെത്തി കെട്ടിപ്പിടിച്ചു. ക്ഷമ പറഞ്ഞു.
കർഷക നേതാവ് നരേഷ് ടിക്കായത്ത് മുൻകൈ എടുത്താണ് കുട്ടികളെ അൽതമാഷിന്റെ അടുത്തെത്തിച്ചത്. മർദ്ദനമേറ്റ അൽതമാഷിനെ മറ്റു വിദ്യാർത്ഥികൾ കെട്ടിപ്പിടിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
A very nice step by Naresh Tikait @NareshTikait
Naresh Tikait visited Muzaffarnagar and met with the victim boy.
In his presence, both children hugged each other.
Such acts of healing are much needed in India.❤️
However, on the same time Tripta Tyagi should be arrested for… pic.twitter.com/knYzisnra0
— Swati Dixit ಸ್ವಾತಿ (@vibewidyou) August 26, 2023
സംഭവിച്ചത് കടുത്ത തെറ്റാണെന്നും ഇത് ആവർത്തിക്കരുതെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടിക്കായത്ത് പറഞ്ഞു.