Read Time:1 Minute, 2 Second
www.haqnews.in
മണ്ണംകുഴി എ.ജെ ഓയിൽ മിൽ തൊഴിലാളി ഹൃദയാഘാതം മൂലം അന്തരിച്ചു
ഉപ്പള: 38വർഷമായി മണ്ണംകുഴി എ.ജെ ഓയിൽ മിൽ തൊഴിലാളിയായി ജോലി ചെയ്തു വന്നിരുന്ന ഹിലരി ഡിസൂസ (60) അന്തരിച്ചു.
ഒരു മാസത്തോളമായി ഹൃദയ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു.
പൈവളികെ ജോഡ്കല്ല് സ്വദേശിയായ ഇദ്ദേഹം നാട്ടുകാർക്കും,ജോലി ചെയ്തു വരികയായിരുന്ന മണ്ണംകുഴി,ഉപ്പളയിലെ ജനങ്ങൾക്കും വളരെയേറെ പ്രിയപ്പെട്ടയാൾ ആയിരുന്നു. 38വർഷത്തെ സേവനത്തിനിടയിൽ നിരവധി സുഹൃദ് വലയങ്ങൾ ഇദ്ദേഹം പടുത്തുയർത്തിയിട്ടുണ്ട്.
മരണ വിവരം അറിഞ്ഞയുടനെ നിരവധി പേരാണ് ഒരു നോക്ക് കാണാൻ ഡിസൂസയുടെ വീട്ടിലേക്കൊഴുകിയെത്തിയത്.